ന്യു ജനറേഷന്‍+മയക്കുമരുന്ന്+സിനിമ+ലൗവ് ജിഹാദ്+കിസ് ഓഫ് ലൗവ്+ സാറിനെതിരായ പ്രക്ഷോഭം+ മാധ്യമങ്ങളുടെ തനിനിറം+പുരോഗമനം+ഫേസ് ബുക്കിലെ കെജ്രിവാള്‍+ഹിന്ദു ഫാസിസം+ഓള്‍ഡ് ജനറേഷന്‍ സിനിമക്കാര്‍
എല്ലാം ഉള്‍ക്കൊള്ളിച്ച് ഒരു ലേഖനമെഴുതാന്‍ സ്‌ക്കോപ്പുള്ള സമയം..എങ്ങനെ എഴുതും…പരന്ന് കിടക്കുന്ന വിഷയങ്ങളെ ഏകോപിപ്പിക്കാന്‍ ഒരു ഇടുക്കി ഗോള്‍ഡ് കിട്ടിയെങ്കില്‍ ഉഷാര്‍.
പണ്ടെങ്ങാനും അറിയാതെ ഒരു തിയറ്ററിനകത്ത് ഒരു സിനിമയ്ക്ക് മുന്നില്‍ പെട്ട കഥ പറയാം..
സന്തോഷ് ഏച്ചിക്കാനം എന്റെ ഇഷ്ടപ്പെട്ട കഥാകാരനാണ്. അദ്ദേഹത്തിന്റെ ഇടുക്കി ഗോള്‍ഡ് എന്ന കഥ ന്യൂ ജനറേഷന്‍ കാലത്തെ ഒരു ‘മികച്ച’സംവിധായകന്‍ സിനിമയാക്കുന്നു പേര് ഇടുക്കി ഗോള്‍ഡ്. മനോഹരമായ ഭാഷയില്‍ ഏച്ചിക്കാനും എഴുതിയ കഥയുടെ തിരക്കഥ കഞ്ചാവ് അടിച്ചാണോ എഴുതിയത് എന്ന് തോന്നിപ്പോയി ചിത്രം കണ്ടപ്പോള്‍. ന്യൂ ജനറേഷന്‍ സംവിധായകന്റെ സൃഷ്ടിയായതിനാല്‍ കുറെ പേരെങ്കിലും സിനിമ കണ്ട് കാണണം. ലഹരിയെ മഹത് വത്ക്കരിക്കാന്‍ ഒരു സിനിമയോ എന്ന് തോന്നി പലര്‍ക്കും ചിത്രം കണ്ടപ്പോള്‍. സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന സിനിമകളുടെ ഗണത്തില്‍ ഈ ആഷിഖ് അബു ചിത്രം മുന്നില്‍ തന്നെയാണെന്ന് വിമര്‍ശകര്‍ വിലയിരുത്തി.
ഇപ്പോള്‍ അതേ സംവിധായകന്‍ ഫേസ് ബുക്ക് പോസ്റ്റില്‍ കണ്ട വാചകം വല്ലാതെ ആകര്‍ഷിച്ചു കളഞ്ഞു. മിണ്ടിയാല്‍ മാവോയിസ്റ്റ്..അല്ലെങ്കില്‍ കൊക്കൈയ്ന്‍.
ന്യൂജനറേഷന്‍ കാലത്തെ.സൂപ്പര്‍ സോഷ്യല്‍ മീഡിയ ഡയലോഗ്..മാധ്യമവ്യഭിചാരി എന്നൊക്കെ മംഗളത്തിലെ തനിനിറം ലേഖകനെ ഓള്‍ഡ് ജനറേഷന്‍ സ്‌റ്റൈലില്‍ കടന്നാക്രമിക്കുന്നത് കാണുമ്പോള്‍ ആരായാലും ലൈക് അടിച്ച് കളയും..
വാര്‍ത്തയെഴുതുമ്പോള്‍ അത് ഉണ്ടാക്കുന്ന ഇംപാക്ട് നോക്കാതെ..വാര്‍ത്ത പടച്ച് വിടുന്നവനെ വ്യഭിചാരി എന്ന് വിളിക്കുന്നത് മതിയായോ എന്നാണ് ചോദ്യം. സുഖത്തിന് ശരീരം നല്‍കുന്നതാണോ വ്യഭിചാരം,അതോ പണത്തിന് ശരീരം നല്‍കുന്നതാണോ വ്യഭിചാരം എന്ന ചോദ്യം ന്യൂ ജനറേഷന്‍ സ്‌റ്റൈലില്‍ ഇവിടെ ബാക്കിയാകുന്നുണ്ട്. സുഖത്തിന് വേണ്ടി ശരീരം പങ്ക് വെയ്ക്കുന്നത് എന്തായാലും വ്യഭിചാരമല്ല. പണത്തിന് വേണ്ടി ശരീരം വില്‍ക്കുന്ന ലൈംഗീക ത്തൊഴിലാളികളെ അങ്ങനെ വിളിക്കുന്നത് സ്വാതന്ത്ര്യബോധത്തിന്റെ ലക്ഷണവുമല്ല. അപ്പോള്‍ മാധ്യമവ്യഭിചാരി എന്ന പദം ഇവിടെ അനുയോജ്യമാകുമോ എന്ന ചോദ്യം ബാക്കിയാകുന്നു.പണത്തിന് വേണ്ടി സ്ത്രീയും പുരുഷനും വിവാഹേതരമായി ശരീരം പങ്കുവെയ്ക്കുന്നതാണ് വ്യഭിചാരം എന്നാണ് പരക്കെ വ്യഭിചാരം എന്ന പദത്തിന്റെ വ്യാഖ്യാനം.
അങ്ങനെ വരുമ്പോള്‍ സിനിമയില്‍ മൂല്യങ്ങളെ വ്യഭിചരിക്കുന്നവന്‍ സിനിമ വ്യഭിചാരി..
രാഷ്ട്രീയത്തില്‍ മൂല്യങ്ങളെ വ്യഭിചരിക്കുന്നവന്‍ രാഷ്ട്രീയ വ്യഭിചാരി…
അങ്ങനെ പതിവ് പ്രയോഗങ്ങള്‍ക്കപ്പുറത്ത് പുതിയ കണ്ടെത്തലുകള്‍ വ്യാകരണ വിദഗ്ധര്‍ നടത്താത്തിടത്തോളം ഇത്തരം പ്രയോഗങ്ങള്‍ ആവര്‍ത്തിക്കാതെ രക്ഷയില്ല. ചെറ്റ..തുടങ്ങിയ പദങ്ങള്‍ പണ്ടേ പലരും ഒഴിവാക്കിയിരുന്നു എന്നോര്‍ക്കുന്നത് നന്നാവും..
സോഷ്യല്‍ മീഡിയകളില്‍ അറപ്പില്ലാതെ, മറ്റുള്ളവരുടെ വികാരങ്ങളെ മാനിക്കാതെ വിമര്‍ശനം നടത്തുന്നവരെ സോഷ്യല്‍മീഡിയ വ്യഭിചാരികള്‍ എന്ന് വിളിക്കാമോ…സ്വന്തം ചിന്തകള്‍ക്കനുസരിച്ച് കാര്യങ്ങള്‍ വിശകലനം ചെയ്യുന്നതിനെ വ്യഭിചാരം എന്ന് പറയാമോ…സോഷ്യല്‍ മീഡിയ ബുദ്ധിജീവികള്‍ ഇക്കാര്യത്തില്‍ ഒരു ഗവേഷണം തന്നെ നടത്തുമെന്ന് പ്രതീക്ഷിക്കുന്നു.
ഇനി മാധ്യമവ്യഭിചാരികളുടെ കാര്യമെടുക്കാം..വായനക്കാര്‍ക്ക് താല്‍പര്യമുള്ള വാര്‍ത്തകള്‍ക്ക് പിന്നാലെ പായുന്നതാണ് ഇവറ്റകളുടെ സ്ഥിരം പണി..മാങ്ങയുള്ള മാവില്‍ കല്ലേറ് നടത്താനെന്താ വഴിയെന്നാണ് എപ്പോഴും ആലോചന. സോഷ്യല്‍മീഡിയയിലെ ചില വിമര്‍ശനം പോലെ മാറാത്ത ചൊറിച്ചിലാണ് ഇതിന്റെ ലക്ഷണം..സിനിമക്കാരെ ഇരയായി കിട്ടിയാല്‍ കല്ലെറിഞ്ഞ മാങ്ങകള്‍ പൊതിരെ വീഴ്ത്താം എന്നാണ് ലാക്ക്..
സോഴ്‌സുകള്‍ ചു എന്ന് പറഞ്ഞാല്‍ ചുണ്ടങ്ങ എന്ന് എഴുതും…അങ്ങനെ പേരും കാശുമുണ്ടാക്കലുമാണ് പ്രൊഫഷന്‍. മാന്യമായി ജീവിക്കുന്നവര്‍ ഇതിനിടയില്‍ പെട്ട് ആത്മഹത്യ ചെയ്യുന്നതൊന്നും ഇക്കൂട്ടര്‍ക്ക് ഒരു പ്രശ്‌നമല്ല..ഇത് ചിലരുടെ തനിനിറം മാത്രമാണെന്ന് ആരും കരുതണ്ട. സാധാരണക്കാരുടെ കാര്യത്തില്‍ മിക്കവരുടെയും തനിനിറം ഇങ്ങനെയാണ്. ബലാത്സംഗം ചെയ്യപ്പെട്ട പെണ്‍കുട്ടി നല്ല ശരീര വളര്‍ച്ചയുള്ളവളായിരുന്നുവെന്നും, അടിവസ്ത്രം അടുത്ത് തന്നെ ഊരിയിട്ടിരുന്നുവെന്നും വാര്‍ത്തയെഴുതി റേറ്റിംഗ് കൂട്ടുന്നവരാണ് പലരും..ഇവര്‍ക്കെല്ലാം ചുട്ട മറുപടി കൊടുക്കാനായില്ലെങ്കിലും ഒരാളുടെ എങ്കിലും തനിനിറം പുറത്ത് കൊണ്ടുവരാന്‍ കഴിഞ്ഞല്ലോ..?
കൊക്കൈന്‍ കേസ് സിനിമക്കാരുള്ളതിനാല്‍ ആഘോഷിക്കുന്നവര്‍ അബു ശിഷ്യന്മാര്‍ ചോദിക്കുന്ന ചില ചോദ്യങ്ങള്‍ക്ക് കൂടി മറുപടി പറയേണ്ടി വരും.
പഴയകാലത്ത് സിനിമക്കാര്‍ കള്ള് കുടിയന്മാരായിരുന്നു..അന്നത് കലാകാരന്റെ അവകാശം സ്വാതന്ത്യം എന്ന രീതിയില്‍ കണ്ടിരുന്നവര്‍ ന്യുജനറേഷന്‍ അല്‍പം ന്യൂ ജനറേഷനായതില്‍ ഇത്ര പ്രകോപിതരാകേണ്ട കാര്യമുണ്ടോ..?. ആഷിഖ് അബുവിനെയും ഭാര്യയെയും, ഫഹദ് ഫാസിനെയും കൊക്കൈന്‍ കേസില്‍ ചോദ്യം ചെയ്യാന്‍ പോലിസ് യോഗത്തില്‍ അനുമതി തേടിയെന്ന മംഗളം വാര്‍ത്ത വ്യാജമാണെന്ന് ആഷിഖ് അബു മാത്രമല്ല..നാട്ടിലുള്ള മറ്റ് മാധ്യമപ്രവര്‍ത്തകരും അന്വേഷിച്ചു. അങ്ങനെയൊരു സംഭവമില്ലെന്നാണ് അവരന്വേഷിച്ച പോലിസ് വൃത്തങ്ങള്‍ പറഞ്ഞത്..പിന്നെ സംശയിക്കേണ്ട കാര്യമുണ്ടോ..?
ചില വാര്‍ത്തകള്‍ പുറത്ത് വന്നാല്‍ പിന്നെ അത് അടിസ്ഥാനരഹിതമെന്ന് പറയുന്നതില്‍ പതിവ് കാരാണ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും..നിരപരാധികളെ പിടിച്ച് മാവോയിസ്റ്റു, പോലിസ് ആരോടെ വിവരമന്വേഷിച്ചു എന്ന് കേട്ടതില്‍ തീവ്രവാദിയുമാക്കുന്ന സകലമാന മാധ്യമപ്രവര്‍ത്തകര്‍ക്കും അബുവിനെതിരെ വന്ന വാര്‍ത്ത വ്യാജമാണെന്ന് മനസ്സിലായി. അവരത് പറയുകയും ചെയ്തു. അപ്പോ പിന്നെ അവര്‍ക്കുമിരിക്കട്ടെ ഒരു നന്ദി
എന്തായാലും മംഗളം ലേഖകനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് അറിയിച്ചിരിക്കുകയാണ് ആഷിഖ് അബു. ഒരു കേസുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ അനുമതി തേടി എന്ന വാര്‍ത്തയ്ക്ക് മേല്‍ മാനനഷ്ടത്തിന് കേസ് കൊടുക്കാനാവുമോ…എന്തോ…?
നഷ്ടപരിഹാര തുക ചാരക്കേസിലെ ഇര നമ്പി നാരായണന് നല്‍കുമെന്ന് കൂടി ആഷിഖ് അബു പറഞ്ഞിരിക്കുന്നതിനാല്‍ കേസ് ജയിക്കുമെന്ന് കേസ് കൊടുക്കും മുന്‍പ് ഉറപ്പിച്ച മട്ടാണ്.
കടവന്ത്രയില്‍ കൊക്കൈന്‍ പിടികൂടിയ ഫ്‌ലാറ്റിലേക്ക് പല സിനിമക്കാരും വന്നിരുന്നു.ചിലരുടെ വരവ് പോലിസിന് സംശയമുണ്ടാക്കുക സ്വഭാവികം. ഇവരെ ചോദ്യം ചെയ്യുക(വിശദീകരണം തേടുക) പതിവ് രീതി. ഇത് വാര്‍ത്തയാക്കുന്നതില്‍ തെറ്റുണ്ടോ…? കല്‍ക്കരി പാടം കേസില്‍ മുന്‍പ്രധാനമന്ത്രിയെ ചോദ്യം ചെയ്യും എന്നൊക്കെ ആഘോഷിക്കുന്ന പതിവ് രീതിയില്‍ എല്ലാ വാര്‍ത്തകളെയും സമീപിക്കരുത് എന്ന പാഠം ഈ തനിനിറക്കാര്‍ എന്നാണ് പഠിക്കുക…
സരിത കേസില്‍ ഫോണ്‍ നമ്പര്‍ ഡീറ്റയില്‍സ് എടുത്ത് ചാനല്‍ ചര്‍ച്ച സംഘടിപ്പിച്ചവര്‍ ഇനി ടോംമിന്റെയും മോഡലുകളുടെയും ഫോണ്‍ വിവരങ്ങള്‍ ശേഖരിച്ച് ബ്രേക്കിംഗ് നടത്തുമോ…?
ചോദ്യം ചെയ്യുമെന്ന വാര്‍ത്ത കണ്ടയുടന്‍ കേസിലെ പ്രതികള്‍ എന്ന മട്ടില്‍ എന്റെ വക അഞ്ച് ഗ്രാം എന്ന മട്ടില്‍ പ്രചരണം നടത്തിയ സോഷ്യല്‍ മീഡിയക്കാര്‍ക്കെതിരെയും മാനനഷ്ടത്തിന് കേസ് കൊടുക്കണം. വെറും ചോദ്യം ചെയ്യലിന്റെ പേരില്‍ ആഷിഖ് അബുവിനെയും മറ്റുള്ളവരെയും മനസ്സില്ലെങ്കിലും തെറ്റുകാരായി ചിത്രീകരിച്ചവര്‍ക്കെതിരെയും വേണം കേസ്…
മറ്റുള്ളവരെ ഇകഴ്ത്തുന്നതാണോ മാധ്യമ സ്വാതന്ത്ര്യം..അതിന്റെ പേരില്‍ പ്രചരണം നടത്തുന്നതാണോ ആവിഷ്‌ക്കാര സ്വാതന്ത്ര്യം..
മാണി സാര്‍ തെറ്റ് ചെയ്തുവെന്ന് ഉറപ്പിച്ചതിന് ശേഷം മതി വിമര്‍ശനം എന്നൊക്കെ ചില യൂഡിഎഫ് കാര്‍ പറയുന്നത് പോലയല്ല, ചിലര്‍ രാഷ്ട്രീയ പകപോക്കല്‍ നടത്തുകയാണ് എന്ന് മാണി കരയുന്നത് പോലെയുയല്ല ഇത്…മാണി തെറ്റ് ചെയ്തുവെന്ന കാര്യത്തില്‍ ഞങ്ങള്‍ക്കൊരു സംശയവുമില്ല..ഇനി കോടതി വെറുതെ വിട്ടാലും. പക്ഷേ അബൂന്റെ കാര്യത്തില്‍ അങ്ങനെയൊന്നുമല്ല.. അബൂക്കാനെ പോലിസ് കാണുമെന്നൊന്നും ആരും പറഞ്ഞേക്കരുത്..
അടുത്ത തെരഞ്ഞെടുപ്പില്‍ നമ്മുടെ പട നയിക്കേണ്ട ആളാ…അവനിട്ടൊരു പണി കൊടുക്കുമ്പോ അതില് ചില ഗൂഢോദ്ദേശമില്ലെന്നാര് പറയും…
ഇടുക്കി ഗോള്‍ഡ് പോലെ ലഹരിയെ മഹത്‌വത്ക്കരിക്കുന്ന ഒരു സിനിമ എടുക്കാനുള്ള അവകാശവും ആവിഷ്‌ക്കാര സ്വാതന്ത്രവും ആഷിഖ് അബുവിനുണ്ട്. സദാചാര സീമകള്‍(ഇതും ആപേക്ഷികമാണ്) ലംഘിക്കുന്ന റോളുകള്‍ അഭിനയിക്കാന്‍ ഏത് കലാകാരിക്കും സ്വാതന്ത്യവുമുണ്ട്. പക്ഷേ പൊതുജീവിതത്തില്‍ അഴിമതിയ്ക്കും, അക്രമത്തിനും, അവകാശത്തിനും വേണ്ടി പോരാടുന്ന ഒരു മുഖം ഇവര്‍ക്കുണ്ടെങ്കില്‍ തീര്‍ച്ചയായും ഇവര്‍ വിമര്‍ശിക്കപ്പെടേണ്ടവരാണ്. വാക്കുകള്‍ ഒന്നും പ്രവര്‍ത്തി വേറെയുമാണെന്ന് തിരിച്ചറിയുന്ന സമൂഹം ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ സഹിഷ്ണുതയോടെ നേരിടുക മാത്രമല്ല…വാക്കും പ്രവര്‍ത്തിയും ഒരേ നിലവാരത്തില്‍ കൊണ്ട് പോകാനുള്ള ബാധ്യതയും ഇവര്‍ ഏറ്റെടുക്കണം. ഇടുക്കി ഗോള്‍ഡ് ഒരു കലാകാരന്റെ ചിത്രം മാത്രമല്ല..എന്തിലും ഏതിലും പൊതുവിഷയങ്ങളില്‍ ശക്തമായ ഇടപെടുന്ന ഒരു രാഷ്ട്രീയ വ്യക്തിത്വത്തിന്റെ സൃഷ്ടി കൂടിയാണ്. അതിനാല്‍ ഇടുക്കി ഗോള്‍ഡ് ആഷിഖ് അബുവിന്റെ സാമൂഹയ് പ്രതിദ്ധതയെ വ്യക്തമായും ചോദ്യം ചെയ്യുന്നുണ്ട്.
അല്ല നേരത്തെ പറഞ്ഞ ന്യു ജനറേഷന്‍+മയക്കുമരുന്ന്+സിനിമ+ലൗവ് ജിഹാദ്+കിസ് ഓഫ് ലൗവ്+ സാറിനെതിരായ പ്രക്ഷോഭം+ മാധ്യമങ്ങളുടെ തനിനിറം+പുരോഗമനം+ഫേസ് ബുക്കിലെ കെജ്രിവാള്‍+ഹിന്ദു ഫാസിസം+ഓള്‍ഡ് ജനറേഷന്‍ സിനിമക്കാര്‍-ഇതൊക്കെയന്ത്…? ഒരല്‍പം കൊക്കൈന്‍ നുകര്‍ന്ന് വായിക്കു.. അപ്പോ പിടികിട്ടും….
Discussion about this post