റംബാൻ: കശ്മീർ വിഷയത്തിൽ വീണ്ടും ഭീഷണിയുമായി പിഡിപി നേതാവ് മെഹബൂബ മുഫ്തി. കശ്മീർ ബലപ്രയോഗത്തിലൂടെ നിലനിർത്താൻ കഴിയില്ലെന്നും എത്രയും വേഗം ആർട്ടിക്കിൾ 370ഉം 35എയും പുനസ്ഥാപിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
റംബാനിലെ ഒരു പൊതുയോഗത്തിലായിരുന്നു മെഹബൂബയുടെ പ്രസ്താവന. ബ്രിട്ടീഷുകാരിൽ നിന്നും സ്വാതന്ത്ര്യം നേടാൻ ഇന്ത്യക്ക് 200 വർഷം വേണ്ടി വന്നു. ആർട്ടിക്കിൾ 370 റദ്ദാക്കാൻ ബിജെപിക്ക് 79 വർഷങ്ങൾ വേണ്ടി വന്നു. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാൻ ചിലപ്പോൾ ഞങ്ങൾക്ക് കേന്ദ്ര സർക്കാരിനെ 70 മാസം നിർബ്ബന്ധിക്കേണ്ടി വന്നേക്കാം. അവർ പറഞ്ഞു.
Discussion about this post