കൊച്ചി: നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയുടെ അച്ഛന് പൊന്നേത്ത് മഠത്തില്‍ ഉണ്ണികൃഷ്ണന് അന്തരിച്ചു.71 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് വ്യാഴാഴ്ച രാവിലെയായിരുന്നു അന്ത്യം. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
പൊന്നേത്ത് അമ്പലം ട്രസ്റ്റി ആയിരുന്നു ഉണ്ണികൃഷ്ണന്. തൊണ്ണൂറുകളുടെ അവസാനത്തില്‍ ഏറെ തിരക്കളുള്ള നടിയായിരുന്ന ദിവ്യ, അഭിനയ രംഗത്തു നിന്നും വിടപറഞ്ഞ ദിവ്യ ഉണ്ണി നൃത്തത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്.
ദിവ്യയുടെ സഹോദരി വിദ്യയും അഭിനേത്രിയാണ്.
Discussion about this post