ഡല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ റദ്ദാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയോട് അഭ്യർത്ഥിച്ച് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. കൊവിഡില്‍ നിന്ന് വലിയ പ്രയാസപ്പെട്ടാണ് രാജ്യം കരകയറുന്നതെന്നും പുതിയ വകഭേദം രാജ്യത്ത് എത്താതിരിക്കാന്‍ സാധ്യമായതെല്ലാം ചെയ്യണമെന്നും ഡല്‍ഹി മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കൊവിഡിന്റെ പുതിയ വകഭേദം വന്‍ ഭീഷണിയാണെന്ന് നേരത്തെ ലോകാരോഗ്യസംഘടന പറഞ്ഞിരുന്നു. യഥാര്‍ത്ഥ കൊവിഡ് വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്.
ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്വേ, എസ്വറ്റിനി, ലെസോത്തോ രാജ്യങ്ങളില്‍നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യു.എസ്., ബ്രിട്ടന്, സിങ്കപ്പൂര്‍, ജപ്പാന്, നെതര്‍ലന്‍ഡ്സ്, കാനഡ തുടങ്ങിയ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Discussion about this post