വിശാഖപട്ടണം: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാൻ മുകേഷ് അംബാനിയുടെ ഗുജറാത്തിലെ ജാംനഗർ ബംഗ്ലാവിൽ ആന്ധ്രാ പ്രദേശിൽ നട്ടുവളർത്തിയ രണ്ട് അപൂർവ ഒലിവ് മരങ്ങൾ എത്തിച്ചത് വാര്‍ത്തയാകുകയാണ്. 200 വര്‍ഷം പഴക്കമുള്ള മരങ്ങൾ ആണ് ഇതെന്നതാണ് കാരണം. ഏകദേശം മൂന്ന് വർഷം മുമ്പ് സ്പെയിനിൽ നിന്ന് ഗൗതമി എന്ന നഴ്സറിയിലേക്ക് കൊണ്ടുവന്ന ഒലിവ് മരങ്ങളാണ് ഇനി അംബാനിയുടെ ഉദ്യേനത്തിന് തണലേകുക. അപൂര്‍വ്വ ഒലിവുമരങ്ങൾക്ക് ഏകദേശം 85 ലക്ഷം രൂപയോളമാണ് വില.
ആന്ധ്രയിലെ ഗോദാവരീ നദിക്കരയിലെ കടിയം എന്ന പ്രദേശത്തെ ഗൗതമി എന്നു പേരുള്ള നഴ്സറിയില്‍ സൂക്ഷിച്ചിട്ടുള്ള ഒലീവ് മരങ്ങളാണ് 5 ദിവസം കൊണ്ട് 1800 കിലോമീറ്ററോളം താണ്ടി ഗുജറാത്തിലെത്തിയത്. മൂന്നു വര്‍ഷം മുമ്ബ് സ്പെയിനില്‍ നിന്നു വരുത്തിയതാണ് ഈ ഒലീവ് മരങ്ങള്‍. വളര്‍ന്നു പന്തലിച്ച മരങ്ങള്‍ ട്രക്കിലേറ്റിയാണ് ജാംനഗറിലെത്തിച്ചത്.
രണ്ട് മരങ്ങള്‍ക്കും കൂടി 2000 കിലോ ഭാരമുണ്ട്. വേരുകളൊന്നും നഷ്ടപ്പെടാതെ മണ്ണില്‍ നിന്നും ഇളക്കിയെടുത്ത ശേഷം പ്രത്യേക ആവരണമിട്ട് വേരുകള്‍ സംരക്ഷിച്ചാണ് യാത്രയ്ക്ക് തയാറാക്കിയത്. ക്രെയിനുകള്‍ ഉപയോഗിച്ച് 25 പേരോളം പേര്‍ അടങ്ങിയ സംഘമാണ് മരങ്ങള്‍ ട്രക്കിലേറ്റിയത്. മരങ്ങള്‍ക്ക് കേടുപാടുകളൊന്നും തട്ടാതിരിക്കാനായി വേഗത കുറച്ചായിരുന്നു വാഹനയാത്ര.
യൂറോപ്പിലെ മെഡിറ്ററേനിയന്‍ മേഖലയില്‍ കാണപ്പെടുന്ന ഒലിയ യൂറോപ്യ വിഭാഗത്തിലുള്ള ഒലീവ് മരങ്ങളാണ് ഇവ. ശാന്തിയുടെയും സമാധാനത്തിന്റെയും പുണ്യത്തിന്റെയും ചിഹ്നമായി കരുതപ്പെടുന്ന ഒലീവ് മരങ്ങള്‍ വീട്ടില്‍ വച്ചാല്‍ ശുഭമാണെന്നും വിശ്വാസമുണ്ട്.ജാംനഗറിലുള്ള ബംഗ്ലാവിനൊപ്പം ഒരു സസ്യശാലയും മുകേഷ് അംബാനി നിര്‍മിക്കുന്നുണ്ടെന്നാണ് അഭ്യൂഹം. ഇതിലേക്ക് അപൂര്‍വയിനത്തിലെ മരങ്ങളും തേടുന്നുണ്ട്.
Discussion about this post