Monday, February 6, 2023
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
  • News
    • Kerala
    • India
    • International
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Health
  • Video
  • ​
Brave India News
No Result
View All Result
Home News Kerala

ഇന്ന് 4723 പേര്‍ക്ക് കൊവിഡ്; 19 മരണം

by Brave India Desk
Nov 30, 2021, 07:06 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം; കേരളത്തില്‍ ഇന്ന് 4723 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 755, കോഴിക്കോട് 718, എറണാകുളം 592, തൃശൂര്‍ 492, കൊല്ലം 355, കണ്ണൂര്‍ 337, കോട്ടയം 271, മലപ്പുറം 211, വയനാട് 206, ഇടുക്കി 199, പാലക്കാട് 189, പത്തനംതിട്ട 169, ആലപ്പുഴ 150, കാസര്‍ഗോഡ് 79 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ 24 മണിക്കൂറിനിടെ 59,524 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 19 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 21 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും

Stories you may like

ഇന്ന് 4350 പേർക്ക് കോവിഡ്; ആകെ മരണം 39,838

സംസ്ഥാനത്തിന്ന് 4677 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആകെ മരണം 39,125

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,53,221 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,48,515 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 4706 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 282 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

നിലവില്‍ 43,663 കൊവിഡ് കേസുകളില്‍, 7.7 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 19 മരണങ്ങളാണ് കൊവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 158 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 40,132 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 12 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 4393 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 292 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 26 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.

രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 5370 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 696, കൊല്ലം 358, പത്തനംതിട്ട 472, ആലപ്പുഴ 243, കോട്ടയം 385, ഇടുക്കി 242, എറണാകുളം 813, തൃശൂര്‍ 656, പാലക്കാട് 264, മലപ്പുറം 191, കോഴിക്കോട് 427, വയനാട് 201, കണ്ണൂര്‍ 361, കാസര്‍ഗോഡ് 61 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 43,663 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 50,57,368 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

 

Tags: covid updates
Share1TweetSendShare

Discussion about this post


Latest stories from this section

കെഎസ്ആർടിസി ബസിൽ വെച്ച് സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചു; ആർടിഒ ജീവനക്കാരൻ അറസ്റ്റിൽ

ഇന്ധന സെസ്; ധനമന്ത്രിയെ തിരുത്താൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ; സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ വായ്പയെടുക്കാനുളള നീക്കം അപകടകരം

‘ക്ഷമ ദൗർബല്യമായി കാണരുത്‘: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി ഹൈക്കോടതി

പല്ല് ഉന്തിയതിനാൽ ജോലി നൽകാനാകില്ലെന്ന് കേരളം അറിയിച്ചു; വനവാസി യുവാവിന് ജോലി നിഷേധിച്ചതിൽ കേന്ദ്രം

Next Post

വീട്ടില്‍ അതിക്രമിച്ച് കയറി പത്തുവയസ്സുകാരിക്ക് നേരെ ലൈംഗിക അതിക്രമം; നാല്‍പ്പത്തിയേഴുകാരന് 46 വര്‍ഷം കഠിനതടവും 1.5 ലക്ഷം പിഴയും

Latest News

‘എനിക്ക് ഈയിടെയായി സുഖമില്ല, ഓർമ്മ ശക്തി കുറയുന്നു,ഡയലോഗുകൾ മറന്നുപോകുന്നു’: ഭാനുപ്രിയ

കെഎസ്ആർടിസി ബസിൽ വെച്ച് സ്‌കൂൾ വിദ്യാർത്ഥിയെ പീഡിപ്പിച്ചു; ആർടിഒ ജീവനക്കാരൻ അറസ്റ്റിൽ

മാർപ്പാപ്പ അടുത്ത വർഷം ഇന്ത്യ സന്ദർശിക്കും; സ്ഥിരീകരണം ഔദ്യോഗികം

ഇന്ധന സെസ്; ധനമന്ത്രിയെ തിരുത്താൻ ഇടതുമുന്നണിയും മുഖ്യമന്ത്രിയും തയ്യാറാകണമെന്ന് കെ സുരേന്ദ്രൻ; സഹകരണ ബാങ്കുകളിൽ നിന്ന് സർക്കാർ വായ്പയെടുക്കാനുളള നീക്കം അപകടകരം

‘ക്ഷമ ദൗർബല്യമായി കാണരുത്‘: അനധികൃത ഫ്ലക്സ് ബോർഡ് വിഷയത്തിൽ സംസ്ഥാന സർക്കാരിന് ശക്തമായ മുന്നറിയിപ്പുമായി ഹൈക്കോടതി

പല്ല് ഉന്തിയതിനാൽ ജോലി നൽകാനാകില്ലെന്ന് കേരളം അറിയിച്ചു; വനവാസി യുവാവിന് ജോലി നിഷേധിച്ചതിൽ കേന്ദ്രം

ബാഡ്മിന്റൺ ടൂർണമെന്റിൽ സ്വർണം നേടിയ ഇന്ത്യൻ താരത്തെ ഇറാനിൽ നിർബന്ധിച്ച് ഹിജാബ് ധരിപ്പിച്ചു; മെഡൽ നൽകിയത് പോലും ഹിജാബ് അണിഞ്ഞ ശേഷം

പുരുഷനായിരിക്കെ 16 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ട്രാൻസ് വുമണിനെ കഠിന തടവിന് ശിക്ഷിച്ച് പ്രത്യേക അതിവേഗ കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India News.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India News.
Tech-enabled by Ananthapuri Technologies