കൊച്ചി: സന്തോഷ് ട്രോഫി ഫുട്ബോൾ ദക്ഷിണ മേഖലാ യോഗ്യതാ റൗണ്ടിലെ ആദ്യ മത്സരത്തില്‍ ലക്ഷദ്വീപിനെതിരെ കേരളത്തിന് തകർപ്പൻ ജയം. ലക്ഷദ്വീപിനെതിരെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണ് കേരളത്തിന്റെ ജയം. നിജോ ഗില്‍ബര്‍ട്ട്, ജെസിന്, രാജേഷ് എസ്, അര്ജുന് ജയരാജ് എന്നിവര്‍ കേരളത്തിന് വേണ്ടി സ്കോർ ചെയ്തപ്പോൾ ലക്ഷദ്വീപ് താരം തന്‍വീറിന്റെ സെല്‍ഫ് ഗോളും കേരളത്തിന് നേട്ടമായി.
ഉബൈദുള്ള ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായതും ലക്ഷദ്വീപിന് പ്രഹരമായി. ആദ്യ പകുതിയില്‍ കേരളം 3-0 ന് ലീഡ് നേടിയിരുന്നു.
Discussion about this post