വിജയ് സേതുപതി ചിത്രത്തിനെതിരെ പരാതി നൽകി സംഗീത സംവിധായകന് ഇളയരാജ. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്നാട് മ്യൂസിക് യൂണിയനില്‍ പരാതി നല്‍കിയത്.
എം.മണികണ്ഠന് സംവിധാനം ചെയ്യുന്ന ‘കടൈസി വിവസായി’ എന്ന ചിത്രത്തിന് എതിരെയാണ് ഇളയരാജ രംഗത്തെത്തിയിരിക്കുന്നത്. ചിത്രത്തില്‍ നിന്ന് തന്നെ നീക്കം ചെയ്തത് അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇളയരാജ തമിഴ്നാട് മ്യൂസിക് യൂണിയനില്‍ പരാതി നല്‍കിയത്.
ചിത്രത്തില്‍ നേരത്തെ സംഗീത സംവിധാനത്തിന് ചുമതലപ്പെടുത്തിയത് ഇളയരാജയെ ആയിരുന്നു. പിന്നീട് സംഗീത സംവിധായകന് സന്തോഷ് നാരായണനെ ഏല്‍പ്പിക്കുകയായിരുന്നു.
തന്റെ അനുവാദമോ അറിവോ കൂടാതെയാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ നീക്കം ചെയ്തത് എന്നാണ് ഇളയരാജ പറയുന്നത്. കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്ത് വന്ന ചിത്രത്തിന്റെ ട്രെയ്ലറില്, ക്രെഡിറ്റില്‍ സന്തോഷ് നാരായണന്റെ പേരാണ് രേഖപ്പെടുത്തിയിട്ടുള്ളത്.
Discussion about this post