അങ്കാറ: തുര്‍ക്കി തലസ്ഥാനമായ അങ്കാറയില്‍ ഇന്നലെ നടന്ന ഇരട്ട സ്ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 95 ആയി ഉയര്‍ന്നു. സംഭവത്തില്‍ ഇരുന്നൂറിലേറെ പേര്‍ക്ക് പരിക്കേറ്റതായും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തീവ്രവാദി ആക്രമണമാണെന്ന് സ്ഥിരീകരിച്ചു. ചാവേറുകളാണ് ആക്രമണം നടത്തിയതെന്ന് കരുതുന്നു. പ്രധാനമന്ത്രി അഹമ്മദ് ദവുതോഗ്ലു രാജ്യത്ത് മൂന്ന് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ സംഭവത്തെ അപലപിച്ചു.
ഇടതുപക്ഷവും കുര്‍ദ് അനുകൂലികളുമുള്പ്പെടെ നടത്തിയ സമാധാന റാലിയിലാണ് ആക്രമണം ഉണ്ടായത്.
Discussion about this post