ലാഹോർ: പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ പരിഹസിച്ച് സെർബിയയിലെ പാക് എംബസി. ജീവനക്കാർക്കു ശമ്പളം മുടങ്ങിയതിൽ പ്രതിഷേധിച്ചാണു പ്രധാനമന്ത്രിയെ ഉൾപ്പെടുത്തിക്കൊണ്ടുള്ള പാരഡി ഗാനം എംബസി ഔദ്യോഗിക ട്വിറ്റർ പേജ് വഴി പുറത്തു വിട്ടത്. വെള്ളിയാഴ്ച രാവിലെ പോസ്റ്റ് ചെയ്ത വിഡിയോ വൈറലായതിനു പിന്നാലെ എംബസി ട്വീറ്റ് നീക്കം ചെയ്തു.
Ideally made in honour of @ImranKhanPTI . He must be real proud hearing this. After all this is his daily advice to all Pak folks pic.twitter.com/pvsfQiGuPA
— Maj Gen Harsha Kakar (@kakar_harsha) December 3, 2021
നാണയപ്പെരുപ്പം സർവ്വകാല റെക്കോർഡും ഭേദിച്ചിരിക്കുകയാണ്. ഇമ്രാൻ ഖാൻ, എത്രകാലം നിങ്ങളും സർക്കാർ അധികാരികളും മൗനം പാലിക്കും? ഞങ്ങൾക്കു ശമ്പളം ലഭിച്ചിട്ടു മൂന്ന് മാസമായി. ഫീസ് അടച്ചില്ലെങ്കിൽ ഞങ്ങളുടെ കുട്ടികൾ സ്കൂളിൽ നിന്നും പുറത്താകും. ഇതാണോ പുതിയ പാക്കിസ്ഥാൻ? ഇതായിരുന്നു പാരഡി മ്യൂസിക് വീഡിയോക്കൊപ്പം പാക് എംബസി പങ്കു വെച്ച കുറിപ്പ്.
‘പ്രധാനമന്ത്രി ഞങ്ങളോട് ക്ഷമിക്കണമെന്നും മറ്റു വഴികൾ ഇല്ലാതെയാണ് ഇതു ചെയ്യേണ്ടി വന്നതെ’ന്നും ട്വീറ്റിന് താഴെ എംബസി രേഖപ്പെടുത്തിയിരിക്കുന്നു. സെർബിയയിലെ പാക്കിസ്ഥാൻ എംബസി ജീവനക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യക്കാർ ഉൾപ്പെടെ ഉള്ളവർ കമന്റുകളുമായി രംഗത്ത് വന്നിരിക്കുകയാണ്.
Discussion about this post