ചെന്നൈ : തമിഴ്നാട്ടില്‍ നവജാത ശിശുവിനെ ആശുപത്രി ശുചിമുറിയിലെ ഫ്ലഷ് ടാങ്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തഞ്ചാവൂര്‍ മെഡിക്കല്‍ കോളേജില്‍ ആണ് സംഭവം.
പെണ്‍കുഞ്ഞിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഐ സി യുവിനോട് ചേര്‍ന്നുള്ള ശുചിമുറി വൃത്തിയാക്കാന്‍ എത്തിയ തൊഴിലാളിയാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഫ്ലഷ് ടാങ്ക് ശരിയായി പ്രവര്‍ത്തിക്കാത്തിനെത്തുടര്‍ന്ന് ഇവര്‍ ടാങ്കിന്റെ മൂടി തുറന്ന് നോക്കുകയായിരുന്നു. തുടര്‍ന്നാണ് ടാങ്കില്‍ കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിട്ടുണ്ട്. കുഞ്ഞിനെ കൊന്ന ശേഷം ടാങ്കില്‍ കൊണ്ടിട്ടതാണോ അതോ മുക്കിക്കൊന്നതാണോ എന്ന് അന്വേഷണം നടക്കുന്നതായി പോലീസ് അറയിച്ചു. സി സി ടി വി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നതായും പോലീസ് അറിയിച്ചു.
Discussion about this post