ഡൽഹി: മുൻ ഷിയാ വഖഫ് ബോർഡ് തലവൻ വസീം റിസ്വി ഇസ്ലാം ഉപേക്ഷിച്ച് ഹിന്ദു മതം സ്വീകരിച്ചു. തന്റെ സ്വതന്ത്ര പ്രസ്താവനകളുടെ പേരിൽ നിരന്തരം ഇസ്ലാമിക മൗലികവാദികളുടെ ആക്രമണങ്ങൾ ഏറ്റുവാങ്ങിയ നേതാവായിരുന്നു റിസ്വി. ഗാസിയാബാദിലെ ദസ്നാ ദേവി ക്ഷേത്രത്തിൽ വെച്ച് മഹന്ത് യതി നരസിംഹാനന്ദ് ഗിരിയുടെ സാന്നിദ്ധ്യത്തിലായിരുന്നു റിസ്വി ഹിന്ദു മതം സ്വീകരിച്ചത്.
ആചാരപ്രകാരമുള്ള ചടങ്ങുകൾക്ക് ശേഷം സ്വാമിമാർ വസീം റിസ്വിയെ പൂർവിക ധർമ്മത്തിലേക്ക് സ്വാഗതം ചെയ്തു. ഹിന്ദുക്കളെ പരാജയപ്പെടുത്തുക എന്നതായിരുന്നു മുഗളന്മാരുടെ ആദർശം. ഹിന്ദുക്കളെ തോൽപ്പിക്കുവർക്കാണ് ഇന്നും മുസ്ലീങ്ങൾ വോട്ട് ചെയ്യുന്നത്. ഹിന്ദുക്കളെ തോൽപ്പിക്കാൻ വേണ്ടി മാത്രമാണ് മുസ്ലീങ്ങൾ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കാളികളാകുന്നതെന്നും വസീം റിസ്വി, ചടങ്ങുകൾക്ക് ശേഷം പറഞ്ഞു.
തന്റെ മൃതദേഹം ഹൈന്ദവാചാര പ്രകാരം ഭാരത ഭൂമിയിൽ ദഹിപ്പിക്കണം. ഇന്ത്യൻ മുസ്ലീങ്ങൾ ഹിന്ദുക്കളുടെ പരമ്പരയാണ്. മുഗളന്മാർ ഉൾപ്പെടെയുള്ള ഇസ്ലാം ആക്രമണികാരികളെ ഭയന്ന് മതം മാറാൻ നിന്നു കൊടുത്തുവർ സനാതന ധർമ്മത്തിന്റെ മഹത്വം മനസ്സിലാക്കാൻ ശ്രമിക്കണമെന്നും വസീം റിസ്വി പറഞ്ഞു.
Discussion about this post