കൊച്ചി: താരസംഘടനയായ അമ്മയുടെ പ്രസിഡന്റായി മോഹൻലാൽ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. എതിരില്ലാതെയായിരുന്നു തിരഞ്ഞെടുപ്പ്. ജനറൽ സെക്രട്ടറിയായി ഇടവേള ബാബുവിനെയും തിരഞ്ഞെടുത്തു.
സിദ്ദിഖിനെ ട്രഷറർ ആയും ജയസൂര്യയെ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുത്തു. സാങ്കേതിക പിഴവ് മൂലം വിവിധ സ്ഥാനങ്ങളിലേക്ക് പത്രികകൾ നൽകിയിരുന്ന ഉണ്ണി ശിവപാലിന്റെയും ഷമ്മി തിലകന്റെയും പത്രികകൾ വരണാധികാരി തള്ളി.
Discussion about this post