ഹോങ്കോംഗിലെ ലോക വ്യാപാര കേന്ദ്രത്തിൽ ഉണ്ടായ തീപിടുത്തത്തിൽ മുന്നോറോളം പേർ കുടുങ്ങി കിടക്കുന്നതായി റിപ്പോർട്ട്. കോസ് വേ ഉൾക്കടലിന് സമീപത്തുണ്ടായ തീപിടുത്തത്തിൽ വൻ നാശനഷ്ടങ്ങൾ ഉണ്ടായതായാണ് വിവരം. ഗ്ലസ്റ്റർ റോഡിലെ 38 നില സമുച്ചയത്തിലാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്.
ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നൂറ്റിയൻപതോളം പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താൻ അഗ്നിരക്ഷാ സേന പരിശ്രമം തുടരുകയാണ്. കുറച്ച് മാസങ്ങളായി കെട്ടിടത്തിലെ നിലകളിൽ നവീകരണ ജോലികൾ നടന്ന് വരികയായിരുന്നു.











