ഡൽഹി: ജനറൽ ബിപിൻ റാവത്തിന്റെ ചിത്രം ഉപയോഗിച്ച് തെരഞ്ഞെടുപ്പ് പ്രചാരണം നടത്താനുള്ള കോൺഗ്രസ് നീക്കത്തിനെതിരെ ബിജെപി. ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ് റാലിയിലാണ് ബിപിൻ റാവത്തിന്റെ ചിത്രം ഉപയോഗിക്കാൻ കോൺഗ്രസ് തയ്യാറെടുക്കുന്നത്. വയനാട് എം പി രാഹുൽ ഗാന്ധിയുടെയും ജനറൽ ബിപിൻ റാവത്തിന്റെയും കട്ടൗട്ടുകളുമായി പ്രചാരണം നടത്താനാണ് കോൺഗ്രസിന്റെ നീക്കം.
കോൺഗ്രസിന്റെ നടപടിക്കെതിരെ ശക്തമായ പ്രതിഷേധവുമായി ബിജെപി രംഗത്തെത്തി. സൈനികരുടെ ചിത്രം ദുരുപയോഗം ചെയ്ത കോൺഗ്രസ് നേതാക്കൾക്കെതിരെ രാജ്യദ്രോഹത്തിന് കേസെടുക്കണമെന്നാണ് ബിജെപി നേതാക്കളുടെ ആവശ്യം.
തെരഞ്ഞെടുപ്പ് റാലിയിലേക്ക് ജനറൽ ബിപിൻ റാവത്തിന്റെ ബലിദാനത്തെ വലിച്ചിഴയ്ക്കുന്നത് അങ്ങേയറ്റം അപലപനീയമാണ്. സൈനികരുടെ ത്യാഗം കച്ചവടം ചെയ്യാൻ കോൺഗ്രസിനെ ഒരിക്കലും അനുവദിക്കില്ല. ഇത്തരം അവസരവാദ രാഷ്ട്രീയത്തിനെതിരെ രാഷ്ട്രീയവും നിയമപരവുമായ തിരിച്ചടി കോൺഗ്രസിന് നൽകുമെന്ന് ബിജെപി നേതാവ് അമിത് മാളവ്യ വ്യക്തമാക്കി.
Discussion about this post