സ്പെയ്ന്‍: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം മെഡലുറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്തിന് പിന്നാലെ ലക്ഷ്യ സെന്നും സെമി ഫൈനലിലെത്തി. ചൈനീസ് താരം സോ ജുന് പെങ്ങിന്റെ വെല്ലുവിളി മറികടന്നാണ് ലക്ഷ്യ സെന്നിന്റെ മുന്നേറ്റം.
മൂന്നു ഗെയിം നീണ്ട പോരാട്ടത്തിന് ഒടുവിലായിരുന്നു ഇന്ത്യന്‍ താരത്തിന്റെ വിജയം. 42-ാം റാങ്കുകാരനായ ചൈനീസ് താരം 19-ാം റാങ്കിലുള്ള ലക്ഷ്യ സെന്നിനെതിരേ മികച്ച പോരാട്ടമാണ് പുറത്തെടുത്തത്. ആദ്യ ഗെയിം 21-15ന് ലക്ഷ്യ സെന്‍ നേടി. എന്നാല്‍ ഇതേ സ്കോറിന് രണ്ടാം ഗെയിം ജുന് പെങ് നേടി. മൂന്നാം ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടു. ഒടുവില്‍ 22-20ന് മത്സരവും സെമി ടിക്കറ്റും ലക്ഷ്യ സെന്‍ സ്വന്തമാക്കി.
Discussion about this post