ഡൽഹി: വോട്ടർ പട്ടിക ആധാറുമായി ബന്ധിപ്പിക്കുന്ന തെരഞ്ഞെടുപ്പ് ഭേദഗതി ബിൽ രാജ്യസഭ പാസാക്കി. കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികളുടെ എതിർപ്പ് മറികടന്ന് ബിൽ തിങ്കളാഴ്ച ലോക്സഭ പാസാക്കിയിരുന്നു.
കേന്ദ്ര നിയമ മന്ത്രി കിരൺ റിജിജുവായിരുന്നു ലോക്സഭയിൽ ബിൽ അവതരിപ്പിച്ചത്. ശബ്ദവോട്ടോടെയായിരുന്നു ബിൽ പാസാക്കിയത്. ബിൽ പരിശോധനക്കായി പാർലമെന്ററി സമിതിക്ക് വിടണമെന്ന പ്രതിപക്ഷ ശുപാർശ കേന്ദ്രം തള്ളിയിരുന്നു.
കള്ളവോട്ട് കണ്ടു പിടിക്കലാണ് ബില്ലിന്റെ ലക്ഷ്യമെന്ന് ബിൽ അവതരണ വേളയിൽ കേന്ദ്ര മന്ത്രി പറഞ്ഞിരുന്നു.
Discussion about this post