കൊച്ചി: ആറ്റിങ്ങലിൽ മൊബൈൽ മോഷ്ടിച്ചെന്നാരോപിച്ച് പിങ്ക് പൊലീസ് പൊതുജനമധ്യത്തിൽ അപമാനിച്ച പെൺകുട്ടിക്ക് ഒന്നരലക്ഷം രൂപ നഷ്ടപരിഹാരം നല്കാൻ ഹൈകോടതി ഉത്തരവിട്ടു.
പൊലീസുകാരിക്കെതിരെ അച്ചടക്ക നടപടി എടുക്കണമെന്ന് നിർദേശം നൽകിയ കോടതി 25,000 രൂപ കോടതിച്ചെലവായി നൽകണമെന്നും ഉത്തരവിട്ടു. ഒന്നര ലക്ഷം രൂപ സർക്കാറാണ് നഷ്ടപരിഹാരമായി നൽകേണ്ടത്.
Discussion about this post