ചെന്നൈ: രാജീവ് ഗാന്ധി വധക്കേസിൽ ശിക്ഷയനുഭവിക്കുന്ന നളിനി ശ്രീഹരന് പരോൾ ലഭിച്ചു. ഒരു മാസത്തെ പരോളിൽ നളിനി ഇന്ന് പുറത്തിറങ്ങുമെന്ന് അഭിഭാഷകൻ അറിയിച്ചു.
രോഗിയായ അമ്മ പദ്മയുടെ ആവർത്തിച്ചുള്ള അപേക്ഷകളെ തുടർന്ന് നളിനിക്ക് പരോൾ അനുവദിക്കുന്നതായി തമിഴ്നാട് സർക്കാർ കഴിഞ്ഞ ദിവസം മദ്രാസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.
രാജീവ് ഗാന്ധി വധക്കേസിൽ നളിനിക്കൊപ്പം ആറ് പ്രതികളും ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ്. 1991 മെയ് മാസത്തിൽ തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരിൽ നടന്ന എൽ ടി ടി ഇ ചാവേർ ബോംബാക്രമണത്തിലാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ടത്. ആക്രമണത്തിൽ 14 പേർ മരിച്ചിരുന്നു.
Discussion about this post