ഭോപ്പാല്‍: ബോളിവുഡ് താരം സണ്ണി ലിയോണിന്റെ മ്യൂസിക് ആല്‍ബമായ ‘മധുബന്‍ മേം രാധികാ നാച്ചെ’യ്ക്കെതിരെ മധ്യപ്രദേശ് ആഭ്യന്തര മന്ത്രി നരോത്തം മിശ്ര. സണ്ണി ലിയോണ്‍ അഭിനയിച്ച പുതിയ ഗാനം മൂന്ന് ദിവസത്തിനുള്ളില്‍ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് നരോത്തം മിശ്ര പറഞ്ഞു.
നൃത്തം അശ്ലീലമാണെന്നും മതവികാരങ്ങള്‍ വ്രണപ്പെടുത്തുന്നതാണെന്നും ആരോപിച്ച് നേരത്തെ തന്നെ മഥുരയിലെ പുരോഹിതന്മാര് ഉള്‍പ്പെടെ നിരവധി പേര് രംഗത്തെത്തിയിരുന്നു. കോഹിനൂര്‍ എന്ന ചിത്രത്തില്‍ മുഹമ്മദ് റാഫി പാടിയ ഗാനമാണ് സണ്ണി ലിയോണ്‍ ആല്‍ബത്തിനായി ഉപയോഗിച്ചിരിക്കുന്നത്.
‘കുറച്ചുപേര്‍ നിരന്തരമായി ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തുകയാണ്. ഷാരിബ്, തോഷിക്ക് ഗാനം ഒരുക്കണമെങ്കില്‍ അവരുടെ മതവുമായി ബന്ധപ്പെട്ട ഗാനം ഒരുക്കൂ. ഇത്തരത്തിലുള്ള ഗാനങ്ങള്‍ ഞങ്ങളുടെ വികാരങ്ങളെ വ്രണപ്പെടുത്തുന്നു. മൂന്ന് ദിവസത്തിനുള്ളില്‍ വീഡിയോ നീക്കം ചെയ്തില്ലെങ്കില്‍ നിയമനടപടികളുമായി മുന്നോട്ട് പോകും’. നരോത്തം മിശ്ര പറഞ്ഞു.
Discussion about this post