ചെന്നൈ: ഐ ഒളിപ്പിച്ച് വച്ച രഹസ്യമായിരുന്നു മലയാളത്തിന്റെ സൂപ്പര്‍ താരം സുരേഷ്‌ഗോപിയുടെ കഥാപാത്രം. രഹസ്യത്തിന്റെ ചെപ്പ് തുറന്ന് സുരേഷ്‌ഗോപിയെത്തിയപ്പോള്‍ തമിഴകത്തെ ആരാധകരുടെ മനം കവര്‍ന്ന് സുരേഷ്‌ഗോപി കസറിയെന്നാണ് ലഭിക്കുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. ആക്ഷന്‍ താരത്തിന്റെ പ്രകടനം അടിപൊളിയാണെന്ന് ആദ്യഷോയ്ക്ക് ശേഷം ആരാധകര്‍ പ്രതികരിച്ചു.
ചിത്രത്തിന്റെ ടീസറിലോ പോസ്റ്ററിലോ സുരേഷ്‌ഗോപിയെ കാണിക്കാതെ അദ്ദേഹത്തിന്റെ വേഷവും ഗെറ്റപ്പും തികച്ചും രഹസ്യമാക്കി വച്ചിരുന്നു ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍. ചിത്രത്തില്‍ സുരേഷ്‌ഗോപിയ്ക്കാ കാര്യമായ വേഷമല്ല എന്ന ഗോസിപ്പും ചിലര്‍ പ്രചരിപ്പിച്ചു. ഇതെ ചൊല്ലി സംവിധായകനുമായി സുരേഷ് ഗോപി ഇടഞ്ഞുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. സുരേഷ്‌ഗോപിയും സംവിധായകന്‍ ഷങ്കറും ഇത് നിഷേധിച്ചുവെങ്കിലും സിനിമ കണ്ട് ബാക്കി പറയാം എന്ന നിലപാടിലായിരുന്നു ആരാധകര്‍.
ഷങ്കറുമായുള്ള അഭിപ്രായവ്യത്യാസം കാരണം ചിത്രത്തില്‍ നിന്നും സുരേഷ് ഗോപിയുടെ ചില ഭാഗങ്ങള്‍ വെട്ടിമാറ്റിയെന്നും തമിഴകത്തു നിന്നും ചില മാധ്യമങ്ങളില്‍ റിപ്പോര്‍ച്ച് ചെയ്തു. നേരത്തെ, അര്‍ണോള്‍ഡ് ഷ്വാസ്‌നെഗര്‍, രജനീകാന്ത് എന്നിവരൊക്കെ വന്നെങ്കിലും ‘ഐ ഓഡിയോ ലോഞ്ചില്‍ സുരേഷ് ഗോപിയുടെ അഭാവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.
എന്നാല്‍ ചിത്രത്തില്‍ പ്രധാനവില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സുരേഷ് ഗോപി തന്നെയാണ്. ഞെട്ടിപ്പിക്കുന്ന ഗെറ്റപ്പില്‍ പ്രത്യക്ഷപ്പെടുന്ന വിക്രമിന്റെ പ്രകടനത്തിന് ഒപ്പം നില്‍ക്കുന്ന അഭിനയമാണ് പല രംഗങ്ങളിലും സുരേഷ്‌ഗോപി കാഴ്ചവെച്ചതെന്നാണ് വിലയിരുത്തല്‍.
നേരത്തെ ധ്രുവം, മാഫിയ തുടങ്ങിയ ചിത്രങ്ങളില്‍ വിക്രവും സുരേഷ് ഗോപിയും ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 2002ല്‍ പുറത്തിറങ്ങിയ സംസ്ഥാനം എന്ന ചിത്രത്തിന് ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണ് ഐ.
Discussion about this post