ചെന്നൈ: തമിഴ്നാട്ടില്‍ പൊലീസ് ഏറ്റുമുട്ടലിനിടെ നടത്തിയ വെടിവെപ്പില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. കൊലക്കേസ് പ്രതികളായ രണ്ട് പേരെയാണ് പൊലീസ് വെടിവച്ചു കൊന്നത്. ദിനേശ്, മൊയ്തീന് എന്നിവരാണ് മരിച്ചത്.
ചെങ്കല്‍പ്പേട്ട് ടൗണ്‍ സ്റ്റേഷന് പരിധിയിലാണ് സംഭവം. പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ആണ് വെടിവച്ചതെന്നാണ് പൊലീസ് ഭാഷ്യം. ഇന്നലെ വൈകുന്നേരം പൊലീസ് സ്റ്റേഷന് സമീപം രണ്ടുപേര്‍ കൊല്ലപ്പെട്ടിരുന്നു. കാര്‍ത്തിക്, മഹേഷ് എന്നിവരാണ് ഇന്നലെ മരിച്ചത്.
ഇവരെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായവരാണ് രാത്രിയോടെ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്. ഇവര്‍ പൊലീസിന് നേരെ ബോംബെറിഞ്ഞെന്നും ഇതേ തുടര്‍ന്ന് ആത്മരക്ഷാര്‍ത്ഥം വെടിവയ്ക്കേണ്ടി വന്നുവെന്നുമാണ് പൊലീസ് ഭാഷ്യം. ചെങ്കല്‍പ്പേട്ട് ഇന്‍സ്പെക്ടര്‍ രവിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഏറ്റുമുട്ടല്‍ നടത്തിയത്.
Discussion about this post