രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ഒരു ലക്ഷത്തിൽ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ഐപിഎൽ മത്സരങ്ങൾ വിദേശത്തേക്ക് മാറ്റിയേക്കുമെന്ന് സൂചന. പല സംസ്ഥാനങ്ങളിലും കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമായതാണ് വെല്ലുവിളിയാകുന്നത്. കൂടാതെ പല ആഭ്യന്തര ടൂർണമെന്റുകളും ഉപേക്ഷിക്കാനും ബിസിസിഐ ആലോചിക്കുന്നുണ്ട്.
വരും മാസങ്ങളിൽ കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാൻ സാധ്യതയുണ്ടെന്നാണ് ബിസിസിഐ കണക്ക് കൂട്ടുന്നത്. എങ്കിലും മത്സരങ്ങൾ വിദേശത്തേക്ക് മാറ്റുന്ന കാര്യം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്നാണ് വിവരം. എന്നിരുന്നാലും ഇന്ത്യയിൽ ടൂർണമെന്റ് നടത്താൻ ബിസിസിഐ പരമാവധി ശ്രമിച്ചേക്കും.
ഏതായാലും ഇപ്പോൾ താരലലേലത്തിലാണ് ബിസിസിഐ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത്തവണയും മത്സരങ്ങൾ വിദേശത്ത് നടത്താൻ തീരുമാനിച്ചാൽ ഇത് തുടർച്ചയായ മൂന്നാം തവണയാകും കൊവിഡ് നിമിത്തം ഐപിഎൽ ഇന്ത്യക്ക് പുറത്ത് പോകുന്നത്. 2020ൽ ഐപിഎൽ മത്സരങ്ങൾ പൂർണമായും യുഎഇയിൽ നടത്തിയപ്പോൾ കഴിഞ്ഞ തവണ ഒന്നാം ഘട്ടം ഇന്ത്യയിലും രണ്ടാം ഘട്ടം യുഎഇയിലും ആയിട്ടായിരുന്നു നടത്തിയത്.
Discussion about this post