കൊച്ചി: മൂവാറ്റുപുഴയിൽ കോൺഗ്രസ് ഓഫീസിന് നേരെ ഉണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് നടത്തിയ പ്രകടനത്തിലേക്ക് സിപിഎം- ഡി വൈ എഫ് ഐ പ്രവർത്തകരുടെ ആക്രമണം. ആക്രമണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, കോൺഗ്രസ് മാറാടി മണ്ഡലം പ്രസിഡന്റ് സാബു ജോൺ തുടങ്ങിയ നേതാക്കൾക്ക് പരിക്കേറ്റു. പൊലീസിനും കല്ലേറിൽ പരുക്കുണ്ട്.
തുടർന്ന് സിപിഎം പ്രവർത്തകർ കൊടിമരങ്ങളും പോസ്റ്ററുകളും ഫ്ലക്സുകളും നശിപ്പിച്ചു. ഇതോടെ പ്രകടനക്കാരും കല്ലെറിഞ്ഞു. സ്ഥലത്ത് സംഘർഷാവസ്ഥ തുടരുകയാണ് എന്നാണ് റിപ്പോർട്ട്.
Discussion about this post