ഹൈദരാബാദ്: ബാഡ്മിന്റൺ താരം സൈന നെവാളിനെതിരായ അശ്ലീല പരാമർശത്തിൽ നടൻ സിദ്ധാർത്ഥിനെതിരെ കേസ്. സിദ്ധാർത്ഥിന്റെ പരാമർശത്തിന്റെ പേരിൽ പ്രേമ എന്ന സ്ത്രീയുടെ പരാതി പ്രകാരം കേസെടുത്തതായി ഹൈദരാബാദ് സൈബർ പൊലീസ് അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ സിദ്ധാർത്ഥിനെതിരെ സൈബർ നിയമ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സിദ്ധാർത്ഥിന്റെ അപമാനകരമായ പരാമർശങ്ങൾക്കെതിരെ നേരത്തെ തന്നെ പ്രതിഷേധം ശക്തമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെട്ട സൈനയുടെ പരാമർശത്തിന്റെ പേരിലായിരുന്നു സിദ്ധാർത്ഥിന്റെ അശ്ലീല പരാമർശം.
Discussion about this post