തിരുവനന്തപുരം :മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജ്ജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.ആയുധം ഉപേക്ഷിക്കാന്‍ ആദ്യം ഉപദേശിക്കേണ്ടത് മാവോയിസ്റ്റുകളെയാണ്.ബുള്ളറ്റുകൊണ്ട് മാത്രം പ്രശ്നം അവസാനിപ്പിക്കാമെന്ന് സര്‍ക്കാരും കരുതുന്നില്ല.മാവോയിസ്റ്റുകള്‍ ആക്രമണം നിര്‍ത്തിയാല്‍ പോലീസും മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കുമെന്ന് ചെന്നിത്തല പറഞ്ഞു.
മാവോയിസ്റ്റുകള്‍ക്കായി കോടികള്‍ മുടക്കേണ്ടതില്ലെന്നും ആശയപരമായി കാര്യങ്ങള്‍ സംസാരിച്ച് പ്രശ്നങ്ങള്‍ തീര്‍ക്കണമെന്നുമായിരുന്നു ചീഫ് വിപ്പ് നേരത്തെ പറഞ്ഞത്. മാവോയിസ്റ്റുകളെ തോക്കിന് മുനയിലൂടെയല്ല നേരിടേണ്ടതെന്നും പി.സി ജോര്‍ജ് പറഞ്ഞു.ഇതിനെതിരെയാണ് ആഭ്യന്തരമന്ത്രിയുടെ പ്രതികരണം.
Discussion about this post