ഡൽഹി: അനധികൃത മണൽ ഖനനക്കേസിൽ പഞ്ചാബ് മുഖ്യമന്ത്രി ചരൺജീത് സിംഗ് ചന്നിയുടെ അനന്തരവൻ ഭൂപീന്ദർ സിംഗ് ഹണിയുടെ വീട്ടിൽ എൻഫോഴ്സ്മെന്റ് വകുപ്പ് പരിശോധന നടത്തി. പഞ്ചാബിലെ മറ്റ് പത്തിടങ്ങളിലും ഇഡി പരിശോധന നടത്തുകയാണ്. റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് കോൺഗ്രസിന്റെ പ്രതികരണം.
എന്നാൽ മണൽഖനനവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിടുന്ന കുദ്രത്ദീപ് സിംഗുമായി ഹണിക്കുള്ള ബന്ധം വ്യക്തമാക്കുന്ന രേഖകൾ ഇഡിക്ക് ലഭിച്ചതായാണ് വിവരം. ഇവർ തമ്മിൽ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും ഇഡി സംശയിക്കുന്നുണ്ട്. റെയ്ഡിന്റെ വിശദാംശങ്ങൾ പുറത്തു വിട്ടിട്ടില്ല.
മുഖ്യമന്ത്രിയുടെ അനന്തരവൻ എന്ന നിലയിൽ മണൽ ഖനനത്തിൽ ഏതെങ്കിലും തരത്തിൽ ഹണി ഇടപെട്ടിട്ടുണ്ടോയെന്നും ഇഡി പരിശോധിക്കുന്നുണ്ട്. പണമിടപാട് രേഖകളും ബാങ്ക് സ്റ്റേറ്റ്മെന്റും ഇഡി ശേഖരിച്ചു കഴിഞ്ഞതായാണ് വിവരം. ബിനാമി ഇടപാടുകൾ നടന്നിട്ടുണ്ടോയെന്നും ഇഡി അന്വേഷിക്കുന്നുണ്ട്.
Discussion about this post