ബംഗലൂരു: ഹിജാബ് ധരിക്കാൻ അനുവാദം തരണമെന്ന ആവശ്യവുമായി കർണാടകയിലെ ക്യാമ്പസ് ഫ്രണ്ട് പ്രവർത്തകരായ കോളേജ് വിദ്യാർത്ഥിനികൾ. ഹിജാബ് ധരിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. പിന്നെ എന്തുകൊണ്ടാണ് കോളേജ് അധികൃതർ അത് അനുവദിക്കാത്തതെന്നും ഇവർ ചോദിക്കുന്നു.
എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തങ്ങളുടേതായ് ഡ്രസ്സ് കോഡ് ഉണ്ടെന്നും, അത് പാലിക്കാത്തവർക്കെതിരെ നടപടി സ്വീകരിക്കാൻ അവർക്ക് അവകാശമുണ്ടെന്നും കർണാടക വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് പറഞ്ഞു. മതം പരിശീലിക്കാനുള്ള ഇടമല്ല കോളേജ് എന്നും അദ്ദേഹം വ്യക്തമാക്കി. 1985 മുതൽ കോളേജിൽ നിലവിലുള്ള ഡ്രസ്സ് കോഡ് ഈ ഒരു വിഭാഗം കുട്ടികൾക്ക് മാത്രം പാലിക്കാൻ പറ്റാത്തത് എന്താണെന്നും അദ്ദേഹം ചോദിച്ചു.
കോളേജിൽ അധ്യാപകർ സലാം പറഞ്ഞ് അഭിവാദ്യം ചെയ്യണമെന്നും ഉറുദുവിൽ സെമിനാർ നയിക്കാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. എന്നാൽ ഹിജാബ് ധരിക്കാനും ഉറുദുവിൽ സെമിനാർ നയിക്കാനും താത്പര്യപ്പെടുന്നവർ കോളേജിലേക്ക് വരേണ്ടതില്ലെന്ന് കർണാടക വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
Discussion about this post