Friday, October 16, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

രവീന്ദ്രൻ പട്ടയം റദ്ദാക്കുമെന്ന് മന്ത്രി; ഒരു പുല്ലനും പാർട്ടി ഓഫീസിൽ തൊടില്ലെന്ന് എം എം മണി; എൽഡിഎഫിൽ കലാപം

by Brave India Desk
Jan 20, 2022, 03:55 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: രവീന്ദ്രൻ പട്ടയങ്ങളുടെ പേരിൽ എൽഡിഎഫിൽ ഒരിടവേളക്ക് ശേഷം വീണ്ടും കലാപം. രവീന്ദ്രൻ പട്ടയങ്ങൾ റദ്ദാക്കാനുള്ള റവന്യൂ മന്ത്രിയുടെ തീരുമാനത്തോട്, സിപിഎം ഓഫീസ് തൊടാൻ അനുവദിക്കില്ലെന്നായിരുന്നു മുൻമന്ത്രി എം എം മണിയുടെ പ്രതികരണം. എന്നാൽ പാർട്ടി തീരുമാനപ്രകാരമാണ് സർക്കാർ നടപടി എന്നായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മറുപടി.

അതേസമയം പാർട്ടി ചർച്ച ചെയ്യാതെയാണ് തീരുമാനമെടുത്തതെന്ന് പറഞ്ഞ്  മുതിർന്ന സിപിഐ നേതാവും മുൻ റവന്യൂ മന്ത്രിയുമായ കെ ഇ ഇസ്മായിൽ റവന്യൂവകുപ്പ് ഉത്തരവിനെ പരസ്യമായി തള്ളിപ്പറഞ്ഞ് രംഗത്ത് വന്നു. സിപിഐ ഇടുക്കി ജില്ലാ നേതൃത്വവും എതിർപ്പ് ഉയർത്തുമ്പോൾ തെറ്റായ വ്യാഖ്യാനം വേണ്ടെന്നാണ് റവന്യൂ മന്ത്രിയുടെ നിലപാട്. ഭൂമി തട്ടിപ്പ് വിവാദത്തിൽ ഇടുക്കിയിലെ സിപിഎം- സിപിഐ നേതാക്കൾ വീണ്ടും കൈകോർത്തത് ഇരു പാർട്ടികളുടെയും നേതൃത്വങ്ങളെ കുഴപ്പിക്കുകയാണ്.

Stories you may like

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

മെസിയുടെ പേരിൽ സാമ്പത്തിക തട്ടിപ്പ് ; മുൻ മന്ത്രി വി. അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് നീക്കവുമായി സർക്കാർ

”530 പട്ടയങ്ങളെന്ന് പറയുന്നത്, അന്ന് ഇവിടെ എംഎൽഎയായിരുന്ന എ കെ മണി അധ്യക്ഷനായ ഭൂപരിഷ്കരണകമ്മിറ്റി വഴിയാണ് വന്നത്. അന്നത്തെ ഇടതുപക്ഷജനാധിപത്യമുന്നണി സർക്കാർ, നായനാരുടെ സർക്കാർ, അന്നത്തെ റവന്യൂമന്ത്രി കെ ഇ ഇസ്മായിൽ എന്നിവരെല്ലാം അംഗീകരിച്ച പട്ടയങ്ങളാണ്. അന്നത്തെ അഡീഷണൽ തഹസിൽദാരായിരുന്ന രവീന്ദ്രനെ അധികൃതർ ചുമതലപ്പെടുത്തിയ പ്രകാരമാണ് പട്ടയം നൽകിയത്. പാർട്ടി ഓഫീസ് പട്ടയം കിട്ടുന്നതിന് മുമ്പേ ഇവിടുള്ളതാ. എത്രയോ വർഷമായി അതിവിടെ പ്രവർത്തിക്കുന്നു. അവിടെയൊന്നും വന്ന് ഒരു കാര്യവും നടക്കില്ല. അവിടെയൊന്നും വന്ന് ഒന്നും ചെയ്യാനൊക്കില്ല. പാർട്ടി ഓഫീസ് തൊടാൻ ഒരു പുല്ലനെയും ഞങ്ങൾ അനുവദിക്കത്തൊന്നുമില്ല. ഇതിനെ നിയമപരമായും രാഷ്ട്രീയമായും ഞങ്ങൾ നേരിടും”-ഇതാണ് എം എം മണിയുടെ വാക്കുകൾ.

”അനധികൃതമായ പട്ടയങ്ങളുണ്ടെങ്കിൽ അത് റദ്ദാക്കണം. അത് പരിശോധിക്കണം. പട്ടയങ്ങളിൽ കൂടുതലും രണ്ട് സെന്‍റിൽ താഴെയുള്ളവർക്കാണ് നൽകിയത്. കൂടുതൽ സ്ഥലം നൽകിയത് സിപിഎം ഓഫീസിനാണ്. അത് ഏറെക്കാലം അവർ കൈവശം വച്ച സ്ഥലമായതുകൊണ്ടാണ്. പാവങ്ങൾക്കാണ് അന്ന് ഏറെയും പട്ടയം നൽകിയത്. ഞാൻ മന്ത്രിയായിരുന്നപ്പോൾ പട്ടയം നൽകിയത് അർഹതയുള്ളവർക്കാണ്. പാർട്ടി ഓഫീസ് പൊളിക്കാൻ വന്നാൽ തടയുമെന്ന എം എം മണിയുടെ നിലപാട് ശരിയാണ്. ഏതെങ്കിലും പാർട്ടിക്കാർ അതിന് അനുവദിക്കുമോ? വിഎസ്സിന്‍റെ മൂന്നാർ ഓപ്പറേഷൻ തെറ്റായിരുന്നു. അത് എൽഡിഎഫ് തന്നെ വിലയിരുത്തിയ കാര്യമല്ലേ? ഇപ്പോഴത്തെ തീരുമാനം പാർട്ടിയിൽ ചർച്ച ചെയ്തിട്ടില്ല. ഒഴിപ്പിക്കേണ്ടത് കൈയേറ്റം നടത്തിയ വൻകിട റിസോർട്ടുകാരെയാണ്. പാവപ്പെട്ടവരെ ഒഴിപ്പിക്കരുത്. അന്ന് പട്ടയം നൽകിയതിനെ ഇകഴ്‌ത്തി കാണിക്കാനുള്ള ശ്രമം വിജയിക്കില്ല. സത്യം ഏറെക്കാലം മൂടി വയ്ക്കാനാകില്ല”- ഇസ്മയിലിന്റെ പ്രതികരണം ഇതായിരുന്നു.

‘ഇടുക്കി ജില്ലയിലെ സിപിഎമ്മിന്‍റെയും സിപിഐയുടെയും ആശങ്കകൾ പരിഹരിച്ചേ തുടർനടപടികളെടുക്കൂ. പട്ടയം ലഭിച്ച ആരെയും ഒഴിപ്പിക്കാൻ പോകുന്നില്ല. രവീന്ദ്രൻ പട്ടയത്തെക്കുറിച്ച് ആക്ഷേപം ഉണ്ടായ സാഹചര്യത്തിൽ അതിന്‍റെ നിയമസാധുത പരിശോധിക്കുകയാണ് ലക്ഷ്യം. പട്ടയം നഷ്ടപ്പെട്ട എല്ലാവരും വീണ്ടും അപേക്ഷ നൽകി നടപടികൾ പൂർത്തിയാക്കണം. വൻകിട റിസോർട്ടുകളുടെ കാര്യത്തിൽ പരിശോധിച്ച ശേഷം തീരുമാനമുണ്ടാകും. അവരെ ഒഴിപ്പിക്കുമോ ഇല്ലയോ എന്നൊന്നും ഇപ്പോൾ പറയാനാകില്ല. സർക്കാർ എടുത്ത നടപടി പാർട്ടിയുടെ തീരുമാനം തന്നെയാണ്”, കോടിയേരിയുടെ വാക്കുകൾ ഇങ്ങനെയാണ്.

എന്നാൽ പട്ടയം പൂർണമായി റദ്ദാക്കി ഭൂമി തിരിച്ചുപിടിക്കലല്ല ലക്ഷ്യമെന്നാണ് സിപിഐ സംസ്ഥാന നേതൃത്വവും റവന്യൂ വകുപ്പും വിശദീകരിക്കുന്നത്. അർഹരായവർക്ക് വീണ്ടും അപേക്ഷ നൽകിയാൽ പട്ടയം കിട്ടും. ചട്ടപ്രകാരമല്ലാതെ നൽകിയ പട്ടയത്തിന് സാധുത ഇല്ലാത്തത് കൊണ്ട് ആശങ്ക വേണ്ടെന്നാണ് നിലപാടെന്നാണ് റവന്യൂ മന്ത്രി കെ രാജന്റെ വാക്കുകൾ.

Tags: cpildfcpimm m maniK RajanRaveendran Pattayam
Share6
Tweet
Send
Share

Latest stories from this section

സമൂഹമാദ്ധ്യമങ്ങളിലൂടെ സർക്കാരിനെ വിമർശിക്കണ്ട, പണിപോകും! പെരുമാറ്റച്ചട്ടം ഭേദഗതി ചെയ്യുന്നു

സിഎംആർഎൽ-എക്‌സാലോജിക് കേസിൽ വൻ തിരിച്ചടി! പിണറായി വിജയന് ഇ.ഡി സമൻസ്; അടുത്തയാഴ്ച ചോദ്യംചെയ്യലിന് ഹാജരാകണം

ലക്ഷം ലക്ഷം പിന്നാലെ…..സ്വർണവില സർവ്വകാല റെക്കോർഡിൽ

സ്വർണവില ഇനി അങ്ങോട്ട് കുതിച്ചുയരും! പവൻ വില എങ്ങോട്ടേക്ക്? രാജ്യാന്തര വിപണിയിൽ റെക്കോർഡ് ഭേദിക്കാൻ സ്വർണം

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

കോഴിക്കോട് പന്തീരാങ്കാവ് ടോൾ പ്ലാസയിൽ വൻ തട്ടിപ്പ്; സ്വകാര്യ ക്യുആർ കോഡ് വഴി ജീവനക്കാർ അടിച്ചുമാറ്റിയത് ലക്ഷങ്ങൾ

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

ആനയെയും കഴുതയെയും പറഞ്ഞു മനസ്സിലാക്കുന്നതാണ് എളുപ്പം’: മന്ത്രി ഷിബു ബേബി ജോണിന്റെ പരിഹാസത്തിൽ സഭയിൽ ബഹളം, പ്രതിപക്ഷം ഇറങ്ങിപ്പോയി

Latest News

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

ബേക്കൽ കോട്ടയിൽ പുതിയ പൈതൃക മ്യൂസിയം : രണ്ടായിരത്തോളം പുരാവസ്തുക്കൾ പ്രദർശിപ്പിക്കും

മുൻ ഡിജിപി ആർ ശ്രീലേഖ ബിജെപിയിലേക്ക്

രാഹുൽ ഗാന്ധിയുടെ കാപട്യം തുറന്നുകാട്ടിയതിന് ശ്രീലേഖയ്ക്ക് കേസ്!; കപട മതേതര നാടകങ്ങൾ പൊളിച്ചടുക്കി ബിജെപി

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല, ഇന്ത്യ ഇന്ത്യയായിത്തന്നെ നിലനിൽക്കും’; വിദ്വേഷ രാഷ്ട്രീയത്തിനെതിരെ തുറന്നടിച്ച് ആക്ടിവിസ്റ്റ് ഫൈസ് ഖാൻ

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

പാകിസ്ഥാന് കനത്ത പ്രഹരം; ലണ്ടനിൽ സിന്ധ് ജനതയുടെ വൻ സമ്മേളനം, പരമാധികാരവും സ്വയംനിർണയാവകാശവും വേണമെന്ന് ആവശ്യം!

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ക്ഷേത്രത്തിന് മുൻപിൽ ഗോമാംസം പാചകം ചെയ്ത് പ്രകോപനവുമായി ഒരു വിഭാഗം വിദ്യാർഥികൾ ; ബംഗ്ലാദേശിൽ ദുർഗ്ഗാ പൂജയ്ക്കിടെ വീണ്ടും വർഗ്ഗീയ സംഘർഷം

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ബ്രേക്കിംഗ് ദി ഫോർത്ത് വാൾ പരീക്ഷിച്ച മലയാളത്തിലെ വഴിത്തിരിവ്”; ‘സീസൺ’ എന്തുകൊണ്ട് ഒരു മാസ്റ്റർപീസ് ആകുന്നു

ദേശീയ വക്താവും പാർട്ടി വിട്ടു ; ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന് ആദിത്യ താക്കറെയുടെ വലംകൈ ആനന്ദ് ദുബെ

ദേശീയ വക്താവും പാർട്ടി വിട്ടു ; ഷിൻഡെ വിഭാഗം ശിവസേനയിൽ ചേർന്ന് ആദിത്യ താക്കറെയുടെ വലംകൈ ആനന്ദ് ദുബെ

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

ക്രിക്കറ്റിന്റെ മാന്യതയ്ക്ക് മേൽ നിഴൽ വീഴ്ത്തിയ ആ ഒരൊറ്റ പന്ത്; ഐസിസി നിയമം തിരുത്തിയ അണ്ടർആം വിവാദം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies