വിർജീനിയ: അമേരിക്കയിൽ കനത്ത മഞ്ഞുമഴയിൽ ജനജീവിതം താറുമാറായി. നോര്‍ത്ത് കരോലീന മുതല്‍ സൗത്ത് കരോലീന വരെയുള്ള തീര പ്രദേശത്ത് മഞ്ഞ് കൂമ്പാരമായി മാറുന്ന സ്ഥിതിയാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. വിര്‍ജീനിയ, നോര്‍ത്ത് കാരോലിന, സൗത്ത് കരോലിന സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
LET IT SNOW! ⛄️ ❄️
It’s REEEAAALLLYYY starting to come down here in Southern Wake County.
This is near Old Stage Road on the outskirts of Raleigh near Garner. @WRAL is in continuous coverage mode. #wral pic.twitter.com/gHpzEVR2n0
— Aaron Thomas (@WRALAaron) January 22, 2022
പകല്‍ സമയത്ത് 30 ഡിഗ്രി ചൂടുണ്ടാകുമെങ്കിലും സൂര്യാസ്തമയത്തോടെ ഇത് 20ന് താഴേക്ക് പോകുമെന്നും ഇതാണ് മഞ്ഞുവീഴ്ച ഗുരുതരമാക്കുന്നതും എന്നാണ് വിവരം. റോഡുകള്‍ മഞ്ഞ് മൂടിയ അവസ്ഥയിലാണ്. ഇത് നീക്കാതെ ജനങ്ങൾക്ക് ഇവ ഉപയോഗിക്കാൻ സാധിക്കില്ല. എന്നാൽ മഞ്ഞുവീഴ്ച കനക്കുന്നത് ജനങ്ങളെ ആശങ്കയിലാക്കുകയാണ്.
I love it when it snows at night.
We have about 2 inches in Garner, North Carolina at midnight.
We have a few more hours of snow to come. pic.twitter.com/li3jPCcsFm
— Ted Corcoran (RedTRaccoon) (@RedTRaccoon) January 22, 2022
മഞ്ഞ് മൂടിക്കിടക്കുന്ന പാതകൾ ഉപയോഗിക്കുന്നത് അപകടത്തിന് കാരണമാകുമെന്നും വാഹനങ്ങള്‍ തെന്നി മറിയാനുള്ള സാധ്യത കൂടുതലാണെന്നും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ മുന്നറിയിപ്പ് നല്‍കുന്നു. കാലാവസ്ഥാ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ് അനുസരിച്ച് റോഡില്‍ നാല് മുതല്‍ ആറ് ഇഞ്ച് വരെ ഉയരത്തില്‍ മഞ്ഞ് വീഴുമെന്നാണ് കരുതപ്പെടുന്നത്. നേരത്തെ രോഗിയുമായി പോയ ഒരു ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ചിരുന്നു.
Discussion about this post