പനാജി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് നരേന്ദ്രമോദി ഫോബിയയാണെന്ന് പരിഹസിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ഗോവയില്‍ ബിജെപി തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ക്കിടയിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.
‘നിങ്ങള്‍ക്ക് കോണ്‍ഗ്രസ് ഗാന്ധി കുടുംബത്തിലെ ഗോവ തിരഞ്ഞെടുക്കാന്‍ അല്ലെങ്കില്‍ ബിജെപിയുടെ സുവര്‍ണ്ണ ഗോവ തിരഞ്ഞെടുക്കാം. അത് നിങ്ങളുടെ തീരുമാനമാണ്. ഈ തീരദേശത്തിന്റെ വികസനം ബിജെപിക്ക് മാത്രം സാധിക്കുന്ന കാര്യമാണ്. ഞങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ശ്രമിക്കുന്നത് ഈ നാടിന്റെ അഭിമാനമായിരുന്ന മനോഹര്‍ പരീക്കര്ജിയുടെ സുവര്‍ണ്ണ ഗോവ എന്ന സ്വപ്നമാണ്’ അദ്ദേഹം പറഞ്ഞു.
‘തൃണമൂല്‍ കോണ്‍ഗ്രസ്, ആം ആദ്മി പാര്‍ട്ടി, നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി എന്നിവര്‍ ഗോവയില്‍ വരാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. എന്നാല്‍, ഈ പാര്‍ട്ടികള്‍ക്കൊന്നും ഇവിടെ അടിത്തറയില്ല. അതു കൊണ്ടു തന്നെ, സ്ഥിരതയില്ലാത്ത ഇവര്‍ക്ക് ഭരണം ലഭിക്കാനും സാധിക്കില്ല. സ്ഥിരതയില്ലാത്ത സര്‍ക്കാരിന് ഒരിക്കലും വികസനം കൊണ്ടു വരാന്‍ സാധിക്കില്ലെന്നത് നൂറു ശതമാനം ഉറപ്പുള്ള കാര്യമാണ്’. എന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്രസര്‍ക്കാരിന്റെ സഹായത്തോടെ, കഴിഞ്ഞ ദശാബ്ദങ്ങളില്‍ ഗോവയുടെ സമ്പൂര്‍ണ്ണ വികസനത്തിനു വേണ്ടി ബിജെപി സര്‍ക്കാര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചിട്ടുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Discussion about this post