ചെന്നൈ: മതപരിവർത്തനത്തിന് എത്തിയ കന്യാസ്ത്രീകൾ ഹിന്ദു ദൈവങ്ങളെ അപമാനിച്ചത് ചോദ്യം ചെയ്ത യുവാവിനെ കള്ളക്കേസിൽ കുടുക്കി തമിഴ്നാട് പൊലീസിന്റെ പ്രതികാരം. മതപരിവർത്തനം എതിർത്ത പെൺകുട്ടി ആത്മഹത്യ ചെയ്ത വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് തമിഴ്നാട് പൊലീസിന്റെ അടുത്ത പ്രീണന നടപടി.
തന്റെ നാട്ടിൽ അനധികൃത മതപരിവർത്തനം നടക്കുന്നതുമായി ബന്ധപ്പെട്ട് ഗണേശ് ബാബു എന്ന യുവാവ് നേരത്തെ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കലാപത്തിന് ആഹ്വാനം നൽകി, സ്ത്രീകളെ അപമാനിച്ചു എന്നീ കുറ്റങ്ങൾ ചുമത്തി ഗണേശിനെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
റാണി, ദേവശാന്തി എന്നീ കാന്യാസ്ത്രീകൾ കുടുംബാംഗങ്ങളെ മതം മാറ്റിയത് ചോദ്യം ചെയ്തതിനാണ് പ്രതികാര നടപടിയെന്നാണ് ഗണേശ് പറയുന്നത്. യേശുവിന്റെ സുവിശേഷം പറയാനെന്ന പേരിൽ നിരക്ഷരരായ ഗ്രാമീണരെ മതം മാറ്റുന്നതുമായി ബന്ധപ്പെട്ട് പുതുക്കോട്ട എസ് പിക്ക് ഗണേശ് പരാതി നൽകിയിരുന്നു.
ക്രിസ്തുമതത്തിലേക്ക് മാറിയാൽ കുടുംബത്തെ യേശു നോക്കിക്കൊള്ളുമെന്ന് കന്യാസ്ത്രീകൾ പറഞ്ഞു. നാട്ടിലാകെ ഇവർ ചില പുസ്തകങ്ങളും വിതരണം ചെയ്തു. ഗണേശ് ബാബു ഇത് ചോദ്യം ചെയ്തു. തങ്ങൾ ഹിന്ദുക്കളാണെന്നും തങ്ങളുടെ കുലദൈവം മലയാദികറുപ്പർ ആണെന്നും ഗണേശ് പറഞ്ഞു. ഉടൻ തന്നെ വീട്ടിൽ നിന്നും ഇറങ്ങണമെന്നും ഗണേശ് കന്യാസ്ത്രീകളോട് ആവശ്യപ്പെട്ടു. എന്നാൽ ഗണേശിന്റെ ദൈവം വെറും കല്ലും സാത്താനും പിശാചും ആണെന്ന് കന്യാസ്ത്രീകൾ അധിക്ഷേപിച്ചു.
ഇതോടെ സംഭവം പൊലീസിൽ പരാതിപ്പെടുമെന്ന് ഗണേശ് പറഞ്ഞു. എന്നാൽ പൊലീസ് തങ്ങളുടെ ഒരു രോമത്തിൽ പോലും തൊടില്ലെന്നും തങ്ങൾ കാലാകാലങ്ങളായി ഇതാണ് ചെയ്യുന്നതെന്നും അവർ പറഞ്ഞു.
ദലിത് കുട്ടികൾക്ക് മിഠായിയും മധുരപലഹാരങ്ങളും നൽകി ഇവർ മതം മാറ്റാൻ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. പരാതി പിൻവലിക്കാൻ ഭീഷണിയുള്ളതായി ഗണേശ് ബാബു പറയുന്നു. എന്നാൽ ഒരിക്കലും അതിന് തയ്യാറല്ലെന്നും ഗണേശ് ബാബു വ്യക്തമാക്കി. ഗണേശിന് സമ്പൂർണ പിന്തുണ നൽകുമെന്ന് ബിജെപി- ആർ എസ് എസ് നേതൃത്വം അറിയിച്ചു. തമിഴ്നാട് പൊലീസ് തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് ബിജെപി മുന്നറിയിപ്പ് നൽകി.
Discussion about this post