തിരുവനന്തപുരം വിമാനത്താവളത്തിൽ യു എ ഇ കോണ്‍സുലേറ്റിന്റെ ഡിപ്ലോമാറ്റിക് ബാഗേജുവഴി നടന്ന സ്വർണ കള്ളക്കടത്തു കേസിൽ പ്രതിയായ എം.ശിവശങ്കര്‍ ഐഎഎസിന്റെ അനുഭവകഥ പുസ്തകരൂപത്തിൽ വരുന്നു. അശ്വത്ഥാമാവ് വെറും ഒരു ആന എന്ന പേരിലാണ് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായിരുന്ന എം.ശിവശങ്കർ പുസ്തകം പുറത്തിറക്കുന്നത്.
ജയിലിലടയ്ക്കപ്പെട്ട എം ശിവശങ്കര്‍ ആ നാള്‍വഴികളില്‍ സംഭവിച്ചത് എന്തെല്ലാമാണ് എന്നാണ് പുസ്തകത്തിൽ വെളിപ്പെടുത്തുന്നത്. ആര്‍ക്കൊക്കെയോ വേണ്ടി ബലിമൃഗമാവേണ്ടി വന്ന ശിവശങ്കറിന്റെ അനുഭവകഥ എന്ന ടാഗ് ലൈനോടെയാണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. പുസ്തകം ശനിയാഴ്ച പുറത്തിറങ്ങും.
Discussion about this post