തിരുവനന്തപുരം: ലോകായുക്ത ഭേദഗതി, കെ റെയിൽ എന്നീ വിഷയങ്ങളിൽ സിപിഎം നിലപാടിനെതിരെ സിപിഐ. ലോകായുക്ത ഭേദഗതിയെ ശക്തമായി എതിർക്കാൻ സിപിഐ എക്സിക്യുട്ടീവ് യോഗത്തിൽ തീരുമാനമായി. ലോകായുക്താ ഭേദഗതിയെ മന്ത്രിസഭാ യോഗത്തിൽ പിന്തുണച്ചതിന് പാർട്ടി മന്ത്രിമാർക്ക് എതിരെ യോഗത്തിൽ രൂക്ഷ വിമർശനം ഉയർന്നു.
മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതിയായ കെ റെയിലിനെതിരെയും എക്സിക്യുട്ടീവ് യോഗത്തിൽ വിമർശനം ഉയർന്നു. കല്ല് പിഴുതാൽ പല്ല് പോകുമെന്ന വിമർശനം ശരിയായില്ലെന്ന് വിഷയം ഉന്നയിച്ച് മുല്ലക്കര രത്നാകരൻ പറഞ്ഞു. സിൽവർ ലൈൻ പദ്ധതിയെ എതിർക്കുന്നവരോടുള്ള സമീപനം തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ജനങ്ങളോട് യുദ്ധം ചെയ്ത് പദ്ധതി നടപ്പാക്കേണ്ടെന്ന് സിപിഎം യോഗത്തിൽ തീരുമാനമായി.
രവീന്ദ്രൻ പട്ടയത്തിനെതിരായ നടപടികൾക്ക് സിപിഐ നേതൃയോഗത്തിൽ അംഗീകാരം നൽകി.












