ഡൽഹി: ഇതിഹാസ ഗായിക ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വാക്കുകൾക്ക് അതീതമായ ദു:ഖമെന്നായിരുന്നു പ്രധാനമന്ത്രിയുടെ ആദ്യ പ്രതികരണം.
Lata Didi’s songs brought out a variety of emotions. She closely witnessed the transitions of the Indian film world for decades. Beyond films, she was always passionate about India’s growth. She always wanted to see a strong and developed India. pic.twitter.com/N0chZbBcX6
— Narendra Modi (@narendramodi) February 6, 2022
ദയാലുവും സ്നേഹനിധിയുമായ ലതാ ദീദി നമ്മെ വിട്ടു പോയി. രാജ്യത്ത് നികത്താനാവാത്ത ഒരു ശൂന്യത അവശേഷിപ്പിച്ചു കൊണ്ടാണ് അവർ വിടവാങ്ങിയത്. ഇന്ത്യൻ സംസ്കാരത്തിന്റെ ദീപശിഖാ വാഹകയായി വരും തലമുറ അവരെ വാഴ്ത്തും. ജനഹൃദയങ്ങളെ വിസ്മയിപ്പിക്കാനുള്ള സീമാതീതമായ കഴിവുള്ള ഗയികയായിരുന്നു ലത മങ്കേഷ്കർ. പ്രധാനമന്ത്രി പറഞ്ഞു.
വ്യത്യസ്ത മനുഷ്യഭാവങ്ങൾ അവതരിപ്പിക്കുന്ന ഗാനങ്ങൾ ലതാ മങ്കേഷ്കർ ആലപിച്ചിരുന്നു. ദശാബ്ദങ്ങളിലെ ഇന്ത്യൻ ചലച്ചിത്ര ലോകത്തിന്റെ പരിണാമത്തിന്റെ സാക്ഷിയായിരുന്നു അവർ. ചലച്ചിത്ര ലോകത്തിനപ്പുറം, സമസ്ത മേഖലയിലെയും ഇന്ത്യയുടെ വളർച്ചയിൽ അതീവ സന്തുഷ്ടി പ്രകടിപ്പിച്ചിരുന്ന ഗായികയായിരുന്നു അവർ. എല്ലാക്കാലവും ഇന്ത്യയെ ശക്തവും വികസിതവുമായ ഒരു രാഷ്ട്രമായി കാണാൻ ദീദി ആഗ്രഹിച്ചിരുന്നു. പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
ലതാ ദീദിയിൽ നിന്നും എപ്പോഴും സ്നേഹം മാത്രമാണ് എനിക്ക് ലഭിച്ചിരുന്നത്. അതിൽ എനിക്ക് ചാരിതാർഥ്യമുണ്ട്. അവരുമായുള്ള എന്റെ ബന്ധം അവിസ്മരണീയമാണ്. ലതാ ദീദിയുടെ വിയോഗത്തിൽ മുഴുവൻ ഇന്ത്യാക്കാരോടുമൊപ്പം ഞാനും വിലപിക്കുന്നു. അവരുടെ കുടുംബത്തിന്റെ വിയോഗത്തിൽ പങ്ക് ചേരുന്നു. ഓം ശാന്തി. പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
ലതാ മങ്കേഷ്കറുടെ നിര്യാണത്തിൽ രാജ്യത്ത് രണ്ട് ദിവസത്തെ ദേശീയ ദു:ഖാചരണം പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകളിൽ ദേശീയ പതാക താഴ്ത്തി കെട്ടും. ആഘോഷ പരിപാടികൾ ഒഴിവാക്കുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു.









Discussion about this post