ഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. പറയുന്നത് കേൾക്കാൻ കൂട്ടാക്കാത്ത, സഭയിൽ കൃത്യമായി വരാത്ത ഒരാൾക്ക് താൻ എന്ത് മറുപടി കൊടുക്കാനാണ് എന്ന് അദ്ദേഹം ചോദിച്ചു. പ്രതിപക്ഷം പാർലമെന്റിൽ ഉന്നയിച്ച എല്ലാ വിഷയങ്ങൾക്കും ബന്ധപ്പെട്ട മന്ത്രാലയങ്ങൾ പാർലമെന്റിൽ മറുപടി പറഞ്ഞിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
തൊഴിലില്ലായ്മയുമായും ചൈനയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും വസ്തുതാപരമായി തന്നെയാണ് മറുപടി പറഞ്ഞത്. വിദേശകാര്യ മന്ത്രാലയവും പ്രതിരോധ മന്ത്രാലയവും പറഞ്ഞ മറുപടികൾ സഭാ രേഖകളിലുണ്ട്. അതിർത്തി വിഷയങ്ങളിൽ ഇന്ത്യ ഇന്നും ചർച്ചകളിൽ വിശ്വസിക്കുന്നുവെന്നും ആരെയും ആക്രമിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
അതിർത്തി വിഷയങ്ങളിൽ രാഹുൽ ഗാന്ധി ഉന്നയിച്ച വിഷയങ്ങൾക്ക് പാർലമെന്റിൽ പ്രധാനമന്ത്രി ശക്തമായ മറുപടി നൽകിയിരുന്നു. നെഹ്രു മുതൽ മന്മോഹൻ സിംഗ് വരെയുള്ള കോൺഗ്രസ് പ്രധാനമന്ത്രിമാരുടെ നയങ്ങളെയും അദ്ദേഹം നിശിതമായി വിമർശിച്ചിരുന്നു.
Discussion about this post