സിനിമാ ചിത്രീകരണത്തിനിടെ നടന്‍ വിശാലിന് പരിക്കേറ്റു. തനിയ്ക്ക് പരിക്കേറ്റ വിവരം അദ്ദേഹം തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. ‘ലാത്തി’ എന്ന സിനിമ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്ക്. മള്‍ട്ടിപ്പിള്‍ ഹെയര്‍ലൈന്‍ ഫ്രാക്ചറിനെ തുടര്‍ന്ന് താരം ചികിത്സയ്ക്കായി കേരളത്തിലേക്ക് എത്തും.
സിനിമയുടെ സംഘട്ടന രംഗത്തിനിടയില്‍ ആര്‍ട്ട് വിഭാഗം ഒരുക്കിയിരുന്ന സെറ്റിലേക്ക് വിശാല്‍ ചാടുകയും ഇതോടെ പരിക്കേല്‍ക്കുകയുമായിരുന്നു. മൂന്നാഴ്ചത്തെ വിശ്രമത്തിന് ശേഷം സിനിമയിലേക്ക് ജോയിന്‍ ചെയ്യാമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം വ്യക്തമാക്കി.
ലാത്തിയില്‍ പൊലീസുകാരനായാണ് വിശാല്‍ എത്തുന്നത്. സുനൈന ആണ് ചിത്രത്തില്‍ നായിക. ആക്ഷന്‍ കൊറിയോഗ്രാഫര്‍ പീറ്റര്‍ ഹെയ്ന്‍ ആണ് ചിത്രത്തിനായി സംഘട്ടനം ഒരുക്കുന്നത്. നേരത്തെ ‘വീരമേ വാഗൈ സൂടും’ എന്ന സിനിമയുടെ ചിത്രീകരണത്തിന് ഇടയിലും വിശാലിന് പരിക്കേറ്റിരുന്നു.
Discussion about this post