പത്തനംതിട്ട വായ്പൂരില്‍ മദ്രസയില്‍ പെണ്‍കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ അധ്യാപകനെ അറസ്റ്റ് ചെയ്തു. കൊല്ലം കാവനാട് സ്വദേശിയായ മുഹമ്മദ് സ്വാലിഹിനെയാണ് അറസ്റ്റ് ചെയ്തത്. പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പെരുമ്പട്ടി പൊലീസാണ് കേസെടുത്തത്.
മദ്രസയില്‍ എത്തുന്ന പെണ്‍കുട്ടികളോട് ഇയാള്‍ അശ്ലീലചുവയോടെ സംസാരിക്കുന്നതായി പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് പരാതി പറഞ്ഞിരുന്നു. അനാവശ്യമായി പെണ്‍കുട്ടികളെ സ്പര്‍ശിക്കുന്നതായും പരാതിപ്പെട്ടു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി മദ്രസയില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പിന്നെയും അധ്യാപകന്റെ പ്രവര്‍ത്തികള്‍ തുടര്‍ന്നതോടെയാണ് മാതാപിതാക്കള്‍ നിയമ നടപടിക്ക് ഒരുങ്ങിയത്.
മൂന്ന് കുട്ടികളുടെ മാതാപിതാക്കളാണ് പെരുമ്പട്ടി സ്റ്റേഷനില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് കേസെടുത്ത പൊലീസ് മദ്രസ അധ്യാപകനെ മദ്രസയില്‍ നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളെ പൊലീസ് വിശദമായി ചോദ്യം ചെയ്യും. പെണ്‍കുട്ടികളുടെ രഹസ്യ മൊഴി പൊലീസ് രേഖപ്പെടുത്തും. അറസ്റ്റിലായെ പ്രതിയെ റിമാന്‍ഡ് ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കും.
Discussion about this post