ഡൽഹി: യൂണിഫോം ധരിക്കാൻ എല്ലാ മതവിഭാഗങ്ങളും ബാദ്ധ്യസ്ഥരെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഹിജാബ് വിഷയത്തില്‍ കോടതി വിധി അംഗീകരിക്കുമെന്നും അമിത് ഷാ പറഞ്ഞു. കർണാടകയിലെ ഹിജാബ് വിഷയത്തിലായിരുന്നു അമിത് ഷായുടെ പ്രതികരണം.
രാജ്യം ഭരണഘടന അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ കോടതി വിധി മാനിക്കാന്‍ എല്ലാവരും തയ്യാറാവണം. സ്‌കൂളുകള്‍ നിര്‍ദേശിക്കുന്ന വസ്ത്രം എല്ലാ മതത്തില്‍പ്പെട്ടവരും ധരിക്കാന്‍ തയ്യാറാവണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്ന് അമിത് ഷാ വ്യക്തമാക്കി.
കർണാടകയിലെ ശിവമോഗയിൽ ആർ എസ് എസ് പ്രവർത്തകൻ ഹർഷയുടെ കൊലപാതകത്തിന് ഹിജാബ് വിവാദവുമായി ബന്ധമുണ്ടോയെന്ന് പൊലീസ് അന്വേഷിക്കുകയാണ്. ജനങ്ങൾക്കിടയിൽ വർഗീയ വൈരമുണ്ടാക്കാൻ ചില ഛിദ്രശക്തികൾ പ്രവർത്തിക്കുന്നതായി കർണാടക ആഭ്യന്തര മന്ത്രി വ്യക്തമാക്കിയിരുന്നു. വിദ്യാർത്ഥികൾക്കിടയിൽ വിഷം കുത്തിവെക്കാൻ ശ്രമിക്കുന്ന ഈ ശക്തികൾ രാജ്യത്തിന്റെ ഭാവിക്ക് ഭീഷണിയാണെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന ഈ ശക്തികൾക്കെതിരെ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകിയിരുന്നു.
നിലവിൽ ഹിജാബ് വിഷയം കര്‍ണാടക ഹൈക്കോടതിയുടെ വിശാല ബെഞ്ചിന്റെ പരിഗണനയിലാണ്.
Discussion about this post