ഡൽഹി: കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസിൽ ആർജെഡി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് അഞ്ച് വർഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചു. പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത അഞ്ചാമത്തെ കേസിലാണ് ശിക്ഷാ വിധി.
99 പ്രതികളുണ്ടായിരുന്ന കേസിൽ 46 പ്രതികൾക്ക് മൂന്ന് വർഷം വീതം തടവ് ശിക്ഷ വിധിച്ചു. 24 പേരെ വെറുതെ വിട്ടു.
ആകെ 170 പ്രതികളാണ് കേസിൽ ഉണ്ടായിരുന്നത്. ഇതിൽ 55 പേർ വിചാരണ വേളയിൽ മരിച്ചു. 7 പേർ മാപ്പുസാക്ഷികളായി. ആറ് പ്രതികൾ ഇപ്പോഴും ഒളിവിലാണ്.
ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് ഫെബ്രുവരി 15ന് തന്നെ കോടതി വ്യക്തമാക്കിയിരുന്നു. 139. 35 കോടി രൂപ ദൊരാന്ദ്ര ട്രഷറിയിൽ നിന്നും പിൻവലിച്ച ലാലു തുക അനധികൃതമായി വിനിയോഗിച്ചതായി കണ്ടെത്തിയിരുന്നു. നേരത്തെ കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട നാല് കേസുകളിലും ലാലു ശിക്ഷിക്കപ്പെട്ടിരുന്നു
Discussion about this post