മുംബൈ: ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസ് ബൗളര്‍മാരില്‍ ഒരാളായ സഹീര്‍ ഖാന് രാജ്യാന്തര ക്രിക്കറ്റിനോട് വിടപറയുന്നു. ടെസ്റ്റില്‍ നിന്നും ഏകദിനത്തില്‍ നിന്നും വിരമിച്ചാലും ഐ.പി.എല്ലില്‍ സഹീര്‍ തുടര്‍ന്നും കളിക്കുമെന്ന് മുംബൈ ക്രിക്കറ്റ് അസോസിയേഷന് ജോയിന്റ് സെക്രട്ടറി പി.വി ഷെട്ടി ട്വിറ്ററില്‍ അറിയിച്ചു.
കഴിഞ്ഞ വര്‍ഷം ഫിബ്രവരിയില്‍ ന്യൂസിലന്ഡിനെതിരയാണ് സഹീര്‍ അവസാനമായി ഇന്ത്യന്‍ ജേഴ്സി അണിഞ്ഞത്. ശ്രീലങ്കയ്ക്കെതിരെ 2012 ആഗസ്റ്റിലാണ് സഹീര്‍ ഇന്ത്യക്കായി ഏകദിനത്തില്‍ അവസാനമായി പന്തെറിഞ്ഞത്. 10 വര്‍ഷം നീണ്ട കരിയറില്‍ ടെസ്റ്റില്‍ 311 ഉം ഏകദിനത്തില്‍ 282 ഉം വിക്കറ്റ് സ്വന്തമാക്കിയ സഹീര്‍ പേസ് പിച്ചുകളില്‍ എന്നും എതിരാളികള്‍ക്ക് ഭീഷണി ഉയര്‍ത്തിയ ബൗളറായിരുന്നു.
2000 ഒക്ടോബറില്‍ നെയ്റോബിയില്‍ കെനിയക്കെതിരെ 10 ഓവറില്‍ 48 റണ്‍സ് വഴങ്ങി മൂന്നുവിക്കറ്റെടുത്തായിരുന്നു സഹീറിന്റെ അരങ്ങേറ്റം. 200 ഏകദിനങ്ങളില്‍ നിന്ന് 282 വിക്കറ്റ് നേടി്. 92 ടെസ്റ്റുകളില്‍ നിന്ന്ും 311 വിക്കറ്റെടുത്തു.സ്പിന്നര്‍മാരിലൂടെ മാത്രം കളി ജയിക്കുന്ന കാലത്ത് നിരവധി മത്സരങ്ങളില്‍ സഹീര്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ചു.
വിക്കറ്റിന്റെ ഇരുവശങ്ങളിലേക്കും പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവും കൃത്യതയാര്‍ന്ന യോര്‍ക്കറുകളും ഈ ഇടംകൈയന്‍ ബൗളറുടെ സവിശേഷതകളായിരുന്നു. പാക് ബൗളര്‍മാരുടെ വജ്രായുധമായിരുന്ന റിവേഴ്സ് സ്വിങ് ഏറ്റവും ഫലപ്രദമായി ഉപയോഗിച്ച ബൗളര്‍ കൂടിയാണ് സഹീര്‍.
രാജ്യാന്തര കരിയറില്‍ എന്നും സഹീറിന് പരിക്ക് ഒരു വില്ലനായിരുന്നു. 2008 ല്‍ വിസ്ഡന് ക്രിക്കറ്റര്‍ ഓഫ് ദ ഇയറായി തിരഞ്ഞെടുക്കപ്പെട്ടു. ഇംഗ്ലണ്ടില്‍ കൗണ്ടി ക്രിക്കറ്റിലും തിളങ്ങിയിട്ടുള്ള സഹീറിന്റെ പേരില്‍ 2005 കാലത്ത് സസക്സിനെതിരെ ഒമ്പത് വിക്കറ്റ് പ്രകടവും കരിയറിലുണ്ട്.
തന്റെ 15 വര്‍ഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ കണ്ട ഏറ്റവും അപകടകാരിയായ ബോളര്‍ സഹീര്‍ ഖാന് ആണെന്ന് ശ്രീലങ്കയുടെ മുന്‍ ക്യാപ്റ്റന്‍ കുമാര്‍ സംഗകാര അഭിപ്രായപ്പെട്ടിരുന്നു
Discussion about this post