കൊച്ചി:ലാലിസം ബാന്‍ഡ് അവതരണത്തിനായി വാങ്ങിയ പണം സര്‍ക്കാരിന് കൊടുത്തതത് തിരിച്ച് വാങ്ങില്ലെന്ന് മോഹന്‍ലാല്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയോടാണ് മോഹന്‍ലാല്‍ നിലപാട് ആവര്‍ത്തിച്ച് വ്യക്തമാക്കിയത്.
മോഹന്‍ലാലിനെ അനുനയിപ്പിക്കുന്നതിനായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും മോഹന്‍ലാലിന്റെ വീട്ടിലെത്തി. ഇരുപത് മിനിറ്റോളം ഇരുവരും മോഹന്‍ലാലുമായി സംസാരിച്ചു. പണം തിരിച്ച് വാങ്ങില്ലെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ച് നിന്നു. തുടര്‍ന്ന് ഒരു കോടി 65 ലക്ഷം രൂപ മറ്റെതെങ്കിലും സര്‍ക്കാര്‍ കാര്യത്തിനായി വിനിയോഗിക്കുന്ന കാര്യവും ചര്‍ച്ച ചെയ്തു. ഇക്കാര്യത്തില്‍ മോഹന്‍ലാല്‍ മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശം നടപ്പാക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
പണം എങ്ങനെ വിനിയോഗിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുത്ത ശേഷം മോഹന്‍ലാല്‍ ഇക്കാര്യം സര്‍ക്കാരിനെ അറിയിക്കും. പിന്നീട് ഇക്കാര്യത്തില്‍ പ്രഖ്യാപനം ഉണ്ടാകും.
മോഹന്‍ലാല്‍ പണം തിരിച്ച് വാങ്ങില്ലെന്ന നിലപാട് സര്‍ക്കാരിന് വലിയ നാണക്കേടുണ്ടാക്കുമെന്നതിനാലാണ് മുഖ്യമന്ത്രി മോഹന്‍ലാലിനെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തിയത്. എന്നാല്‍ അനുനയ ശ്രമം പാളിയതോടെ പണം മറ്റ് കാര്യങ്ങള്‍ക്കായി വിനിയോഗിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ദേശീയ ഗെയിംസിന്റെ ഉദ്ഘാടനചടങ്ങില്‍ അവതരിപ്പിച്ച ലാലിസം ബാന്‍ഡിനെതിരെ വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍ പണം ചെക്കായി സര്‍ക്കാരിലേക്ക് മടക്കി നല്‍കുകയായിരുന്നു.
Discussion about this post