ബെംഗളുരു: ഭര്‍ത്താവിന്റെ നിരന്തര പരിഹാസത്തില്‍ മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു. ബെംഗളുരുവിലെ ഡിജെ ഹള്ളിയില്‍ തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞാണ് സംഭവം. കാണാന്‍ ഭംഗിയില്ലെന്ന ഭര്‍ത്താവിന്റെ പരിഹാസത്തെ തുടര്‍ന്നാണ് 32 കാരിയായ യുവതി ജീവനൊടുക്കിയത്. അനീഷ (32) ആണ് മരണപ്പെട്ടത്.
ഭര്‍ത്താവ് നിസാമുദ്ദീനും അനീഷയുമായിരുന്നു സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്നത്. തന്റെ രൂപത്തെ കുറിച്ച് അനീഷയെ നിരന്തരം നിസാമുദ്ദീന്‍ പരിഹസിക്കുമായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ശേഷവും ഇതേ വിഷയമുന്നയിച്ച് പരിഹസിക്കാന്‍ ആരംഭിച്ചു.
തുടര്‍ന്ന് മനംനൊന്ത് അനീഷ വീട്ടില്‍ സൂക്ഷിച്ചിരുന്ന മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. തീ ആളികത്തുന്നത് കണ്ട് അയല്‍വാസികള്‍ എത്തിയാണ് അനീഷയെ ബെംഗളുരുവിലുള്ള വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനീഷ ചൊവ്വാഴ്ച്ചയോടെ മരണപ്പെട്ടു.
മകളുടെ മരണത്തിനു പിന്നാലെ നിസാമുദ്ദീനെതിരെ അനീഷയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്കി. ആത്മഹത്യാ പ്രേരണയ്ക്ക് കേസെടുത്ത പൊലീസ് നിസാമുദ്ദീനെ ചോദ്യം ചെയ്യാനായി കസ്റ്റഡയില്‍ എടുത്തിരിക്കുകയാണ്.
Discussion about this post