ഡല്‍ഹി : ഒമിക്രോണ്‍ നിശബ്ദ കൊലയാളിയെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ. ഒന്നാം തരംഗത്തില്‍ കോവിഡ് ബാധിതനായി നാലു ദിവസത്തിനുള്ളില്‍ സുഖംപ്രാപിച്ചു. ഇപ്പോള്‍ രോഗംവന്ന് 25 ദിവസമായിട്ടും പൂര്‍ണസുഖം പ്രാപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കുറഞ്ഞതിനാല്‍ പൂര്‍ണമായും നേരിട്ടുള്ള വാദംകേള്ക്കലിലേക്ക് മടങ്ങണമെന്ന സുപ്രീംകോടതി ബാര്‍ അസോസിയേഷന് പ്രസിഡന്റ് വികാസ് സിങ്ങിന്റെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഒമിക്രോണിനെ ഭയപ്പെടേണ്ടെതില്ലെന്ന വികാസ് സിങ്ങിന്റെ അഭിപ്രായത്തോട് അദ്ദേഹം വിയോജിച്ചു.നേരിട്ടുള്ള വാദംകേള്‍ക്കല്‍ കാത്തിരുന്ന് തീരുമാനിക്കാമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.
Discussion about this post