കൊച്ചി: എറണാകുളത്ത് ട്രെയിൻ അട്ടിമറിക്കാൻ ശ്രമം. പൊന്നുരുന്നിയിൽ റെയില്‍ പാളത്തില്‍ മുപ്പത് കിലോ ഭാരമുള്ള കോണ്‍ക്രീറ്റ് കല്ല് എടുത്ത് വെച്ചതായി കണ്ടെത്തി. പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം.
കൊച്ചി റിഫൈനറിയിൽ നിന്ന് ഇന്ധനവുമായി ഗുഡ്സ് ട്രെയിന്‍ കടന്നുപോയപ്പോഴാണ് കല്ല് ശ്രദ്ധയില്‍പ്പെട്ടത്. കുറഞ്ഞ വേഗതയിലായിരുന്നു ട്രെയിന്‍. അതിനാൽ കല്ല് പാളത്തില്‍ നിന്ന് നിരങ്ങിപ്പോയി.
കല്ല് ശ്രദ്ധയിൽപ്പെട്ട ലോക്കോ പൈലറ്റ് വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. സമീപത്തെ ഒഴിഞ്ഞു കിടക്കുന്ന ഒരു വീട്ടിലേക്കാണ് പൊലീസ് നായ മണം പിടിച്ചെത്തിയത്. പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്നത് ഉൾപ്പെടെ പൊലീസ് അന്വേഷിക്കുകയാണ്.
Discussion about this post