കീവ്: ഉക്രെയ്നെതിരായ റഷ്യൻ യുദ്ധത്തിന്റെ ഭീകരതയ്ക്കിടയിൽ, കൈവിലെ ഒരു അഭയകേന്ദ്രത്തിൽ പെൺകുഞ്ഞിന് ജന്മം നൽകി യുവതി. യുക്രെയ്ൻ വിദേശകാര്യ മന്ത്രാലയമാണ് ശനിയാഴ്ച ട്വിറ്ററിലൂടെ സന്തോഷവാർത്ത പങ്കുവച്ചത്.
“ആദ്യം (ഞങ്ങളുടെ അറിവിൽ) കുഞ്ഞ് ജനിച്ചത് കൈവിലെ കത്തുന്ന കെട്ടിടങ്ങൾക്കും റഷ്യൻ ടാങ്കുകൾക്കും സമീപം ഒരു അഭയകേന്ദ്രത്തിലാണ്. ഞങ്ങൾ അവളെ സ്വാതന്ത്ര്യം എന്ന് വിളിക്കും! – ട്വീറ്റിൽ കുറിച്ചു. ഉറങ്ങുന്ന ചിത്രത്തിന്റെ ചിത്രവും ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.
ഡെയ്ലി മെയിൽ റിപ്പോർട്ട് പ്രകാരം പെൺകുഞ്ഞിന് യഥാർത്ഥത്തിൽ മിയ എന്നാണ് പേരിട്ടിരിക്കുന്നത്. ഭൂഗർഭ മെട്രോ സ്റ്റേഷനിൽ അഭയം പ്രാപിച്ച 23 കാരിയായ സ്ത്രീയാണ് കുഞ്ഞിന് ജന്മം നൽകിയത്. പ്രസവവേദന അനുഭവപ്പെട്ടപ്പോൾ അമ്മയുടെ സഹായത്തിനെത്തിയ ഉക്രെയ്നിയൻ പൊലീസ് ഉദ്യോഗസ്ഥരാണ് ശുശ്രൂഷ നൽകിയത്. അമ്മയും മകളും ആരോഗ്യത്തോടെ സുഖമായിരിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
Discussion about this post