റഷ്യന്‍ അധിനിവേശം അവസാനിപ്പിക്കാന്‍ ഇന്ത്യയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഉക്രെയ്ന് പ്രസിഡന്റ് വ്ളോഡിമിര്‍ സെലന്‍സ്കി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണില്‍ വിളിച്ചാണ് സെലന്‍സ്കി പിന്തുണ ആവശ്യപ്പെട്ടത്. റഷ്യന്‍ അധിനിവേശത്തെക്കുറിച്ച് വിശദീകരിച്ചെന്നും യുഎന്നില്‍ ഇന്ത്യയുടെ രാഷ്ട്രീയ പിന്തുണ ആവശ്യപ്പെട്ടെന്നും സെലന്‍സ്കി പറഞ്ഞു.
അതേസമയം, യുഎന്നിലെ ഇന്ത്യയുടെ നിഷ്പക്ഷ നിലപാടില്‍ നന്ദി അറിയിച്ചിരിക്കുകയാണ് റഷ്യ. ഉക്രെയ്ന് റഷ്യ യുദ്ധത്തില്‍ സ്ഥിതിഗതികള്‍ വലിയ പ്രതിസന്ധിയിലേക്കാണ് നീങ്ങുന്നത്. എല്ലാവരുടേയും സുരക്ഷ താല്പര്യങ്ങള് പൂര്‍ണ്ണമായി കണക്കിലെടുത്ത് പ്രശനങ്ങള്‍ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. ആഗോള സമാധാനവും സുരക്ഷയും നിലനിര്‍ത്തണമെന്നാണ് ഇന്ത്യ ആവശ്യപ്പെട്ടിരിക്കുന്നത്.
ഉക്രെയ്നെതിരെ മൂന്നാം ദിവസവും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. അതിനിടെ, ഉക്രെയ്ന് സഹായവുമായി യുഎസ് രംഗത്തെത്തി. സൈനിക ചെലവിന് യുഎസ് പണം നല്കി. 600 മില്യണ്‍ യുഎസ് ഡോളറാണ് നല്‍കിയത്. അടിയന്തര സൈനികാവശ്യത്തിനാണ് യുഎസ് സഹായം നല്‍കിയത്. ഇത് സംബന്ധിച്ച ഉത്തരവില്‍ ജോ ബൈഡന് ഒപ്പ് വച്ചു.
Discussion about this post