ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്ടൻ രോഹിത് ശർമ്മയ്ക്ക് കൈ കൊടുക്കുന്നവർക്ക് മുന്നറിയിപ്പുമായി മുൻ ഇന്ത്യൻ താരം മുഹമ്മദ് കൈഫ്. രോഹിത് ശർമ്മയ്ക്ക് കൈ കൊടുക്കുന്നവർ സൂക്ഷിക്കണമെന്ന് കൈഫ് ട്വീറ്റ് ചെയ്തു. ഈയിടെയായി രോഹിത് ശർമ്മ തൊടുന്നതെല്ലാം പൊന്നാകുകയാണെന്ന് അദ്ദേഹം പറഞ്ഞു.
Be careful to shake hands with Rohit Sharma these days. Anything he touches turns to gold. Shreyas at No.3, rotation of players, bowling changed. Every move, a master stroke. #Goldentouch @ImRo45
— Mohammad Kaif (@MohammadKaif) February 27, 2022
ശ്രീലങ്കക്കെതിരായ ട്വെന്റി 20 പരമ്പരയിൽ ശ്രേയസ് അയ്യരെ മൂന്നാമത് ഇറക്കാനുള്ള തീരുമാനം, കളിക്കാരെ റൊട്ടേറ്റ് ചെയ്യാനുള്ള തീരുമാനം, ബൗളിംഗിൽ വരുത്തുന്ന മാറ്റങ്ങൾ എല്ലാം ഫലിക്കുകയാണ്. സ്വർണ സ്പർശമുള്ള ക്യാപ്ടൻ എന്നാണ് കൈഫ് രോഹിതിനെ വിശേഷിപ്പിക്കുന്നത്.
ഇന്ത്യയുടെ മൂന്ന് ഫോർമാറ്റുകളിലും നായക സ്ഥാനം ഏറ്റെടുത്ത രോഹിത് ശർമ്മയ്ക്ക് മികച്ച തുടക്കമാണ് ലഭിച്ചിരിക്കുന്നത്. ശ്രീലങ്കക്കെതിരായ ആദ്യ രണ്ട് മത്സരങ്ങളും അനായാസം ജയിച്ചാണ് ഇന്ത്യ ട്വെന്റി 20 പരമ്പര സ്വന്തമാക്കിയത്. ശ്രേയസ് അയ്യർ ഇന്ത്യക്ക് വേണ്ടി മികച്ച ഫോം തുടരുകയാണ്.
Discussion about this post