സിയോൾ:ഉക്രെയ്ൻ പ്രതിസന്ധിക്ക് കാരണം അമേരിക്കയെന്ന് ഉത്തര കൊറിയ. ഉക്രെയ്നിലെ പ്രതിസന്ധിയുടെ മൂലകാരണം കിടക്കുന്നത് അമേരിക്കയുടെ ഏകാധിപത്യ നിലാപാടിലാണെന്ന് ഉത്തര കൊറിയൻ വിദേശകാര്യ വകുപ്പ് അറിയിച്ചു.
സുരക്ഷയ്ക്കായി റഷ്യയ്ക്കു ന്യായമായ നടപടികളെടുക്കാമെന്നും ഉത്തര കൊറിയ വ്യക്തമാക്കുന്നു. അതേസമയം യുദ്ധം അവസാനിപ്പിക്കാൻ ഉക്രെയ്നുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് റഷ്യൻ വിദേശകാര്യ വകുപ്പ് വീണ്ടും അറിയിച്ചു. ആയുധം താഴെ വെച്ചാൽ വെടിനിർത്തൽ പ്രഖ്യാപിച്ച് ബലാറസിൽ ചർച്ച നടത്താമെന്നും റഷ്യ അറിയിച്ചു. എന്നാൽ ഉക്രെയ്ൻ പ്രസിഡന്റ് വ്ലാഡിമർ സെലൻസ്കി റഷ്യയുടെ ഈ നിർദ്ദേശം വീണ്ടും നിരാകരിച്ചു.
ചർച്ചക്ക് തയ്യാറാണെന്നും എന്നാൽ അതിന് റഷ്യ മുന്നോട്ട് വെച്ച ഉപാധികൾ അംഗീകരിക്കാനാവില്ലെന്നും സെലെൻസ്കി പറഞ്ഞു. ബലാറസിൽ ചർച്ച നടത്തുന്നതിനോട് യോജിപ്പില്ലെന്നും സെലെൻസ്കി വ്യക്തമാക്കി.
Discussion about this post