രാജ്യത്ത് വര്‍ധിച്ച് വരുന്ന പൊണ്ണത്തടി നിയന്ത്രിക്കാന്‍, പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ കൂടുതലുള്ള ഭക്ഷണങ്ങള്‍ക്ക് നികുതി ചുമത്തുന്ന കാര്യം പരിഗണനയിലെടുത്ത് കേന്ദ്ര സര്‍ക്കാർ. രാജ്യത്ത് കുട്ടികളിലും കൗമാരക്കാരിലും സ്ത്രീകളിലും അമിതഭാരവും പൊണ്ണത്തടിയും പരിഹരിക്കാന്‍ ഇത്തരം നടപടികള്‍ അനിവാര്യമാണെന്ന് നീതി ആയോഗിന്റെ 2021-22-ലെ വാര്‍ഷിക റിപ്പോര്‍ട്ട് ചൂണ്ടിക്കാണിച്ചിരുന്നു.
നീതി ആയോഗിന്റെ റിപ്പോര്‍ട്ടില്‍, ഉയര്‍ന്ന പഞ്ചസാരയും ഉപ്പും കൊഴുപ്പും ഉള്ള ഉല്‍പ്പന്നങ്ങള്‍ തിരിച്ചറിയാന്‍ ഉപഭോക്താക്കളെ സഹായിക്കുന്ന ഫ്രണ്ട്-ഓഫ്-പാക്ക് ലേബലിംഗ്, ഉല്‍പ്പന്നങ്ങളുടെ വിപണനം, പരസ്യംചെയ്യല്‍, ഉയര്‍ന്ന പഞ്ചസാര, കൊഴുപ്പ്, ഉപ്പ് എന്നിവ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ നികുതി വര്‍ധിപ്പിക്കല്‍ എന്നിവ ഉള്‍പ്പെടുന്നു.
നിലവില്‍ ബ്രാന്‍ഡഡ് അല്ലാത്ത ഉപ്പ്, പച്ചക്കറികള്‍, ചിപ്സ്, ലഘുഭക്ഷണങ്ങള്‍ എന്നിവയ്ക്ക് 5 ശതമാനം ജിഎസ്ടി ബാധകമാണ്. ബ്രാന്‍ഡഡ്, പാക്കേജ്ഡ് ഉല്‍പ്പന്നങ്ങള്‍ക്ക് 12 ശതമാനമാണ് ജിഎസ്ടി നിരക്ക്.
ദേശീയ കുടുംബാരോഗ്യ സര്‍വേ പ്രകാരം രാജ്യത്ത് പൊണ്ണത്തടിയുള്ള സ്ത്രീകള്‍ 24 ശതമാനമായി വര്‍ദ്ധിച്ചു. 2015-16-ല്‍ ഇത് 20.6% ആയിരുന്നു. പുരുഷന്മാരുടെ കാര്യത്തില്‍ ഈ കണക്ക് 22.9 ശതമാനമായി ഉയര്‍ന്നു. 2015-16ല്‍ പൊണ്ണത്തടിയുള്ള പുരുഷന്മാരുടെ എണ്ണം 18.4% ആയിരുന്നു.
Discussion about this post